ഈരാറ്റുപേട്ട : നഗരസഭ ഹെൽത്ത് സ്ക്വാഡ് ഏഴ് ഹോട്ടലുകളിലും ഒരു ബോർമയിലും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങളും നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളും പിടികൂടി. പഴകിയ ചിക്കൻ ഫ്രൈ, ഗ്രേവി, ചിക്കൻ ഗ്രേവി, പൊരി സാധനങ്ങൾ, ചപ്പാത്തി, പൊറോട്ട എന്നിവ ഹോട്ടലുകളിൽ നിന്നും ബോർമയിൽ നിന്നും പഴകിയ ബേക്കറി ഉൽപ്പന്നങ്ങളും പിടികൂടി നശിപ്പിച്ചു. അപാകതകൾ കണ്ടെത്തിയ വിന്നർ ഹോട്ടൽ, സെയിൻ ഫാമിലി റസ്റ്റോറന്റ്, ന്യൂ കേരള ഹോട്ടൽ, ഇന്ത്യൻ ഹോട്ടൽ, തൗഫീഖ് ഹോട്ടൽ, ലൈവ് ബോർമ എന്നീ Read More…
അരുവിത്തുറ: ക്രിസ്മസ് ആഘോഷം വിവിധ പരിപാടികളോടെ ഗംഭീരമായി ആഘോഷിച്ച് അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ കുരുന്നുകൾക്ക് വിസ്മയമൊരുക്കി. കുട്ടികൾ എല്ലാവരും തന്നെ ചുവന്ന ഡ്രസും തൊപ്പിയും ധരിച്ചാണ് സ്കൂളിൽ എത്തിയത്. ആഘോഷങ്ങൾക്ക് വർണ്ണപ്പൊലിമ പകർന്നു കൊണ്ട് കുറേ കുട്ടി ക്രിസ്മസ് പപ്പാമാരും അണിനിരന്നു. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന നക്ഷത്രങ്ങളുടെ വർണ്ണവൈവിധ്യം ഏറെ മനോഹരമായി. നയന മനോഹരമായ ആശംസകാർഡുകളും കുട്ടികൾ തയാറാക്കി അധ്യാപകരും കുട്ടികളും ചേർന്നു തയാറാക്കിയ പുൽകൂടും ക്രിസ്മസ് ടീ യും Read More…