Pala

പാലാ മൂന്നാം തോട് സ്വദേശിയായ സാനു സാജൻ അവറാച്ചന്റെ “തൂവെള്ള അപ്പമായി” എന്ന ക്രിസ്ത്യൻ ഭക്തി ഗാനം തരംഗമാകുന്നു

പാലാ: പാലാ മൂന്നാം തോട് സ്വദേശിയായ സാനു സാജൻ അവറാച്ചന്റെ “തൂവെള്ള അപ്പമായി ” എന്ന ക്രിസ്റ്റ്യൻ ഭക്തി ഗാനം തരംഗമാകുന്നു. ബി ആൻഡ് എസ് എന്റർ ടൈൻമെന്റ്സിന്റെ ബാനറിൽ ബിജോയ് ഈറ്റത്തോട് നിർമ്മിച്ച ഈ ഗാനം മെയ്ഡ്4 മെമ്മോറിയസ് എന്ന യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തിട്ടുള്ളത്.

പൂർണ്ണമായും യു കെ യിൽ ചിത്രീകരിക്കപ്പെട്ട ഈ ഭക്തി ഗാനം ആലപിച്ചിരിക്കുന്നത് ക്രിസ്ത്യൻ ഭക്തിഗാന രംഗത്ത് ഏവർക്കും പ്രിയങ്കരനായ കെസ്‌റ്ററാണ്.

ഈ ഗാനത്തിന്റെ പ്രധാന പ്രത്യേകത രചനയും, സംഗീതവും, സ്‌റ്റോറിയും, സ്ക്രിപ്റ്റും, ക്യാമറയും, എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത് സാനു സാജൻ അവറാച്ചൻ ആണ്.

ഈ കഴിഞ്ഞ നവംബർ 6 – ന് ആണ് സ്റ്റോക് ഓൺ ട്രെൻഡ്, ക്രൂ ഇടവക അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ഫാ.ജോർജ് എട്ടുപറയിൽന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ ബലിയിൽ സാനു ഈ ഗാനം ആലപിക്കുകയും, ഫാ.ജോർജ് എട്ടു പറയിൽ ഈ ഭക്തി ഗാനത്തിന്റെ പ്രസിദ്ധീകരണം നിർവ്വഹിക്കുകയും ചെയ്തത്.
https://youtu.be/UVkgB20P4ag

Leave a Reply

Your email address will not be published.