തിടനാട് : എം.എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 7.9 രൂപാ അനുവദിച്ച തിടനാട് ഗ്രാമ പഞ്ചായത്തിലെ ചിറ്റാർ മുന്നി നടപ്പാലത്തിൻ്റെ നിർമ്മാണോദ്ഘടനം നാളെ വൈകിട്ട് 5 മണിക്ക് പൂഞ്ഞാർ MLA അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിക്കും
തിടനാട്: നിത്യോപയോഗസാധനങ്ങളുടെ അമിത വിലവർധനവിനെതിരെ ആം ആദ്മി പാർട്ടി ജില്ലാതലത്തിൽ നടത്തുന്ന സമര പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് തിടനാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ പ്രതിക്ഷേധ വാഹന പ്രചരണ ജാഥ കാളകെട്ടിയിൽ പൂഞ്ഞാർ നിയോജകമണ്ഡലം കൺവീനർ ജെസ്സി കുര്യാക്കോസ് ഫ്ലാഗ് ഓഫ് ചെയ്ത് പഞ്ചായത്തിലുടനീളം സഞ്ചരിച്ച് വൈകുന്നേരം തിടനാട് എത്തിച്ചേർന്നു. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഭാരവാഹികളായ സോജൻ ആലക്കാപ്പള്ളി ,റ്റോമിച്ചൻ തകടിയേൽ,ജോണി തോമസ് തകടിയേൽ റോബിൻ ഈറ്റത്തോട്ട്്,ബിജു മുകളേൽ സിബി പേരേക്കാട്ട് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം Read More…
തിടനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട സന്ധ്യാ ശിവകുമാറിന് ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് കമ്മിറ്റി ആദരവ് നൽകി. ഐക്യ വേദി പഞ്ചായത്ത് പ്രസിഡന്റ് സാബു, മീനച്ചിൽ താലൂക്ക് ജനറൽ സെക്രട്ടറി ഉണ്ണി മുകളേൽ, സെക്രട്ടറി നെൽജി, വർക്കിംഗ് പ്രസിഡന്റ് സജൻ, സന്തേഷ് തുടങ്ങിയവർ പങ്കെടുത്തു.
തിടനാട് : തിടനാട് ഗ്രാമപഞ്ചായത്ത് 11, 12 വാർഡുകളിലൂടെ കടന്നുപോകുന്ന പൂവത്തോട് -ഗ്രീൻ സിറ്റി-കല്ലറങ്ങാട് റോഡിന്റെ നവീകരണ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 20 ലക്ഷം രൂപയും, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ നിന്നും 15 ലക്ഷം രൂപയും ഉൾപ്പെടെ 35 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നാലുവർഷത്തോളമായി ഈ റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ തുടർന്ന് ഗതാഗതം സാധ്യമല്ലാത്ത നിലയിലായിരുന്നു. കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ Read More…