പൂഞ്ഞാർ: ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വൺഡേ ഓപ്പൺ ചെസ്സ്ടൂർണമെൻറ് 15.01.2023 (ഞായറാഴ്ച) രാവിലെ 10 മുതൽ പൂഞ്ഞാർ പനച്ചികപ്പാറ എടിഎം ഗ്രന്ഥശാല ഹാളിൽ വച്ച് നടത്തുകയാണ്.
കോട്ടയം ജില്ല ഓപ്പൺ ചെസ്സ് ടൂർണമെൻറ് ചെസ്സ് അസോസിയേഷൻ കോട്ടയത്തിന് അംഗീകാരത്തോടുകൂടി നടത്തുകയാണ്. പ്രവേശനം കോട്ടയം ജില്ലക്കാർക്ക് മാത്രം. ഇൻറർനാഷണൽ ആർബീറ്റർ ശ്രീ ജോസ് മോൻ മാത്യു മത്സരം നിയന്ത്രിക്കുന്നു.
ജൂനിയർ 15 വയസ്സിൽ താഴെ, സീനിയർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് ടൂർണമെൻറ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 4 PM മുതൽ 7 PM വരെ ഗ്രന്ഥശാലയിൽ രജിസ്ട്രേഷൻ നടത്താവുന്നതാണ്. ജൂനിയർ മത്സരാർത്ഥികൾ വയസ്സ് തെളിയിക്കുന്ന ഏതെങ്കിലും രേഖകൾ ഹാജരാക്കേണ്ടതാണ് (01.01. 2008 ന് ശേഷം ജനനതീയതി വരുന്നവർ).
സീനിയർ വിഭാഗത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് മാത്രം. പ്രവേശന ഫീസ് RS100രൂപ. ജൂനിയർ വിഭാഗത്തിന് Rs. 50 ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് മാത്രം. പ്രസ്തുത യോഗത്തിൽ ലോക ചെസ്സ് ഫെഡറേഷൻ ഇൻറർനാഷണൽ ആർബീറ്റർ ജിസ്മോൻ മാത്യുവിനെ അനുമോദിക്കുകയും ചെയ്യുന്നു.
രജിസ്ട്രേഷൻ സമയം 15.1. 20 23 ഞായറാഴ്ച 10 Am വരെ. ബന്ധപ്പെടേണ്ട നമ്പറുകൾ : 9447138067, 9446757351, 9847676998. അധ്യക്ഷൻ: ബി ശശികുമാർ (പ്രസിഡൻറ് എടിഎം ലൈബ്രറി).സ്വാഗതം: പിജി പ്രമോദ് കുമാർ (ജോയിൻ സെക്രട്ടറി എടിഎം ലൈബ്രറി പൂഞ്ഞാർ)ഉദ്ഘാടനം: ശ്രീ റോയി ഫ്രാൻസിസ് (സെക്രട്ടറി മീനച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ)ആശംസകൾ: വിഷ്ണുരാജ് വി ആർ (മെമ്പർ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്) രഞ്ജിത്ത് എം ആർ മെമ്പർ (പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്)

സമാപന സമ്മേളനത്തിൽ ശ്രീമതി ഗീതാ നോബിൾ (പ്രസിഡൻറ് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്) അധ്യക്ഷത വഹിക്കും. വി കെ ഗംഗാധരൻ (സെക്രട്ടറി എടിഎം ലൈബ്രറി) സ്വാഗതം ആശംസിക്കും. പൂഞ്ഞാർ എം എൽ എ ശ്രീ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിക്കും.
കെ ആർ മോഹനൻ നായർ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്), രമേഷ് ബി വെട്ടിമറ്റം (മുൻ പ്രസിഡൻറ് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്), ശ്രീമതി ബിന്ദു അജി (മെമ്പർ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

പ്രൈസ് മണി സീനിയേഴ്സ് സ്പോൺസേഴ്സ്: ഫസ്റ്റ് പ്രൈസ് RS. 1200 (എ ടി എം ആർട്സ് & സ്പോർട്സ് ക്ലബ്) സെക്കൻഡ് പ്രൈസ് RS. 1000 (അർച്ചന സ്വീറ്റ്സ് & കൂൾബാർ പൂഞ്ഞാർ )
തേർഡ് പ്രൈസ് RS. 800 (ടി ആർ ഡെക്കറേഷൻ പൂഞ്ഞാർ )ഫോർത്ത് പ്രൈസ് RS. 600 (അമ്മൂസ് സ്റ്റേഷനറി പൂഞ്ഞാർ),5th പ്രൈസ് RS 400 (ശലഭം സ്റ്റോർസ് പൂഞ്ഞാർ)6th പ്രൈസ് RS 300 (മാണിക്യം സ്റ്റോർസ് പൂഞ്ഞാർ )7th പ്രൈസ് RS 200 A & A (വെജിറ്റബിൾസ് പൂഞ്ഞാർ)8th പ്രൈസ് Rs 150 (ലക്ഷ്മി ഹെയർ ഡ്രസ്സ് പൂഞ്ഞാർ).
പ്രൈസ് മണി ജൂനിയേഴ്സ്:
1 st പ്രൈസ് RS. 500 (5 G WOrld പൂഞ്ഞാർ)2nd പ്രൈസ് RS. 300 (മണിലാൽ സ്റ്റോർസ് പലചരക്ക് വ്യാപാരം) ,3rd പ്രൈസ് RS. 250 (കിഴക്കേതോട്ടം സ്റ്റോർസ് പൂഞ്ഞാർ) 4 th പ്രൈസ് RS. 200 (ഫോട്ടോ ലാൻഡ് ഡിജിറ്റൽ സ്റ്റുഡിയോ പൂഞ്ഞാർ)5th പ്രൈസ് RS. 150 (മുരുകൻ ഹെയർ സ്റ്റൈൽ പൂഞ്ഞാർ, യദു സൗണ്ട്സ് പൂഞ്ഞാർ പനച്ചികപ്പാറ, അരുൺ ഹോട്ടൽ പനച്ചികപ്പാറ പൂഞ്ഞാർ).