cherpunkal

ബി വി എം ഹോളി ക്രോസ്സ് കോളേജിൽ ടെക്‌ഫെസ്റ് നടത്തി

ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് കോളേജ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടെക്‌ഫെസ്റ് ടെക്നെ സമാപിച്ചു. അതിന്യൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോളേജ് പ്രിൻസിപ്പൽ റവ ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി ഉദ്ഘാടനം നിർവഹിച്ചു.

വിവിധ സ്ഥാപനങ്ങളിൽ നിന്നും എത്തിയ നാനൂറോളം വിദ്യാർത്ഥികൾ എക്സിബിഷനിലും പന്ത്രണ്ടോളം മത്സര ഇനങ്ങളിലും പങ്കെടുത്തു. സമാപന സമ്മേളനത്തിൽ കോളേജ് ബർസാർ റവ ഫാ സ്കറിയ മലമാക്കൽ വിജയികൾക്ക് ഒരു ലക്ഷത്തിൽപരം രൂപയുടെ സമ്മാനങ്ങളും സെര്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വൈവിധ്യങ്ങളായ ഭക്ഷണ രുചിക്കൂട്ടും പിന്നീട് നടന്ന കലാസന്ധ്യയും ടെക്‌ഫെസ്റ്റിനു മാറ്റുകൂട്ടി.

Leave a Reply

Your email address will not be published.