ചേർപ്പുങ്കൽ: ബിവിഎം ഹോളി ക്രോസ് കോളേജിലെ ഇംഗ്ലീഷ്, ഫിലിം ആൻഡ് മീഡിയ സ്റ്റഡീസ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പി ജി യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. പിഎച്ച്ഡി ഉള്ളവർക്കും നെറ്റ് യോഗ്യതയുള്ളവർക്കും മുൻഗണന നൽകും. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ പ്രോഗ്രാമിങ് അസിസ്റ്റന്റ് എം ടെക് (കമ്പ്യൂട്ടർ), എം സി എ , എം എസ് സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 24-11-2022. Email: principalbvmhcc@gmail.com
ചേർപ്പുങ്കൽ: ബി വി എം കോളേജ് ഐ ക്യ എ സി യുടെ ആഭിമുഖ്യത്തിൽ കേരള കാത്തോലിക് അൺഎയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജസ് അസോസിയേഷന്റെ സഹകരണത്തോടെ ദ്വിദിന ദേശീയ സെമിനാർ നടത്തപ്പെടും. ജനുവരി 27, 28 തീയതികളിൽ നടക്കുന്ന സെമിനാറിൻറെ പ്രമേയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നതാണ്. 27 ന് രാവിലെ 10ന് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയുടെ അധ്യക്ഷതയിൽ എം ജി സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. Read More…
ചേർപ്പുങ്കൽ : ബി വി എം ഹോളിക്രോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോളേജ് എജ്യൂക്കേഷൻ തീയേറ്ററിൽ നടന്ന സെമിനാർ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി ഉദ്ഘാടനം ചെയ്തു. സോഷ്യൽ വർക്ക് വിഭാഗം അദ്ധ്യാപകനായ ജിബിൻ അലക്സ് ക്ലാസ് നയിച്ചു. സമൂഹത്തിൽ കൂടുതലായി കണ്ടുവരുന്ന മാനസിക വെല്ലുവിളികളെക്കുറിച്ചും യുവ തലമുറ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അതിനെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ചും സെമിനാറിൽ വിശദീകരിച്ചു.