ചെമ്മലമറ്റം ചേരാനി ശുദ്ധജല കുടിവെള്ള പദ്ധതിയുടെ കുളത്തിലെ പുതിയ മോട്ടറിന്റെ ഉദ്ഘാടന കർമ്മം പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് നിർവ്വഹിച്ചു. പഞ്ചായത്ത് മെബർമാരായ മിനി ബിനോ മുളങ്ങാശ്ശേരി, ലിസി തോമസ് അഴകത്ത്, ജോഷി കണ്ണാട്ടുകുന്നേൽ, സോണി ജോസഫ്, ബേബി കളപ്പുര, സോബി മാത്യു ,എന്നിവർ പ്രസംഗിച്ചു.
തിടനാട് പഞ്ചായത്തിലെ 10-11 വാർഡുകളിലെ 148 ഓളം ഭവനങ്ങൾക്ക് 24 മണിക്കൂറും ഈ പദ്ധതിയിൽ നിന്നും കുടിവെള്ളം ലഭിക്കും. തിടനാട് പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച ജല പദ്ധതികളിൽ ഒന്നാണ് ചെമ്മലമറ്റം ചേരാനി ശുദ്ധജല പദ്ധതി.

ഗുണ ഭോക്തക്കളിൽ നിന്നും ലഭിച്ച തുകയിൽ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ മുടക്കിയാണ് പുതിയ മോട്ടർ വാങ്ങിയത്. കൂടാതെ മാരകമായ രോഗങ്ങൾ ബാധിച്ചവരുടെ കുടുംബങ്ങൾക്ക് സൗജന്യമായിട്ടാണ് ജലം നല്കുന്നത്. പ്രസിഡന്റ് ജോഷി കണ്ണാട്ടുകുന്നേലിന്റെ മേൽനോട്ടത്തിൽ പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെ പത്തോളം കമ്മറ്റി അംഗങ്ങളാണ് ഈ ശുദ്ധജല പദ്ധതിക്ക് നേതൃത്വം നല്കുന്നത്.