ചേന്നാട്: ലഹരിക്ക് എതിരേ ഫിലാറ്റലിക് ലഹരിയുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ. തപാൽ വകുപ്പുമായി സഹകരിച്ചാണ് വിദ്യാർത്ഥികൾ ഫിലാറ്റലിക് പദ്ധതിയിൽ അംഗമാകുന്നത്.
ഓരോ വിദ്യാർത്ഥിയും ഇരുനുറു രൂപയുടെ അക്കൗണ്ട് തുടങ്ങുബോൾ വിവിധ രാജ്യങളുടെ സ്റ്റാമ്പുകൾ വിദ്യാർത്ഥികൾക്ക് ലഭിച്ച് തുടങ്ങും. പഠനത്തോടപ്പം വിദ്യാർത്ഥികളുടെ ശ്രദ്ധ ഇത്തരം വിനോദങ്ങളിലേക്ക് ആകർഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച് പറഞ്ഞു.
വരും ദിവസങ്ങളിൽ തപാൽ വകുപ്പിൽ നിന്ന് പ്രത്യക ക്ലാസ്സുകളും വിദ്യാർത്ഥികൾക്കായി നടത്തും. ലഹരിക്ക് എതിരേ ഉള്ള സ്റ്റാമ്പ് ലഹരിപദ്ധതിക്ക് വിദ്യാർത്ഥികളുടെ ഭാഗത്തു നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അധ്യാപിക ജീസ ജെയ്സൺ ആണ് പദ്ധതിക്ക് നേതൃത്വം നല്കുന്നത്.