chennad

“ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു” എന്ന മുദ്രാവാക്യവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് സ്കൂൾ വിദ്യാർത്ഥികൾ

ചേന്നാട്: ലഹരിക്ക് എതിരേ പടവാൾ ഉയർത്തി ചേന്നാ മരിയ ഗോരോത്തി സ്കൂൾ. “ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു” എന്ന മുദ്രാവാക്യവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് സ്കൂൾ വിദ്യാർത്ഥികൾ ഗാന്ധി ജയന്തി ദിനത്തിൽ ലഹരിക്ക് എതിരേ പടവാൾ ഉയർത്തും.

കഴിഞ്ഞ നാല് മാസമായി വിവിധ പ്രവർത്തനങ്ങളിലുടെ സമൂഹത്തിൽ ലഹരിക്ക് എതിരേ പോരാടുകയാണ് മരിയ ഗോരോത്തീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ. വിദ്യാർത്ഥികൾ അണിനിരന്ന ലഹരി വിരുദ്ധ ചങ്ങല വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഭവനങ്ങളിൽ ലഹരി വിരുദ്ധ സ്റ്റിക്കറുകൾ പതിച്ചും, വ്യാപാര സ്ഥാപനങ്ങളിൽ ലഘുലേഖകൾ വിതരണം ചെയ്തും, നിരവധി സന്ദേശങ്ങൾ സമൂഹത്തിൽ എത്തിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.

ഒക്ടോബർ 2 മുതൽ നിരവധി പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്. ഗാന്ധി ജയന്തി ദിനത്തിൽ പ്രതീകാൽമകമായി ലഹരിക്ക് എതിരേ പടവാൾ ഉയർത്തും. സ്കൂൾ മാനേജർ ഫാദർ അമ്പ്രാഹം കുളമാക്കൽ ഉദ്ഘാടനം ചെയ്യും.

ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി SH – മുഖ്യപ്രഭാഷണം നടത്തും. പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം, അധ്യാപകരായ ടോം അബ്രാഹം, സിന ജോസഫ്, ലിൻസി സെബാസ്റ്റ്യൻ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published.