ചേന്നാട്: ഐക്യരാഷ്ട്ര സഭ ആഗോള മില്ലറ്റ് വർഷമായി 2023 പ്രഖ്യാപിച്ചതിന്റെ ഭാഗമായി ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് സ്കൂളിൽ വിദ്യാർത്ഥികൾ ഒരുക്കിയ ചെറു ധാന്യങ്ങൾ കൊണ്ടുള്ള ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി.
ചോളം,റാഗി,തിന തുടങ്ങിയ ധാന്യങ്ങൾക്കൊണ്ട് ഉണ്ടാക്കിയ വിവിധ ഇനം ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. മാനേജർ ഫാദർ അബ്രാഹം കുളമാക്കൽ പ്രദർശനം ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച്. അധ്യാപകരായ റ്റോം എബ്രാഹം, സിന ജോസഫ്, ലിൻസി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.