ചേന്നാട്: “ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു” എന്ന സന്ദേശവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന ഗ്രാമസഭകൾ ശ്രദ്ധയമാകുന്നു.
കഴിഞ്ഞ മൂന്നു മാസമായി ലഹരിക്ക് എതിരേ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച സ്കൂൾ വിവിധ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ സജീവമാകുകയാണ്. ഓരോ പ്രദേശത്തെയും മുപ്പതോളം വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ഒരു ഭവനത്തിൽ ഒരുമിച്ച് കൂട്ടിയാണ് ലഹരി വിരുദ്ധ ഗ്രാമസഭകൾ നടത്തുന്നത്.
ആഴ്ചയിൽ ഒരു ദിവസം രണ്ട് ഗ്രാമസഭകളാണ് നടത്തുന്നത്. ബോധവൽക്കരണക്ലാസ്സ്, ലഹരി വിരുദ്ധ പ്രതിഞ്ജ എടുക്കൽ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഗ്രാമ സഭയിൽ നടക്കും. ഹെഡ് മിസ്ട്രസ് സിസ്റ്റർ സിസി SH, അധ്യാപകരായ ടോം എമ്പ്രാഹം ഒട്ടലാങ്കൽ, സിസ്റ്റർ ജോസ്മി SH, ടെൻസി മോൾ PM, പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം എന്നിവർ ഗ്രാമസഭകൾക്ക് നേതൃത്വം നല്കി.