പൂഞ്ഞാര്‍: ചേന്നാട് മാളികയേക്ക് സമീപം നിയന്ത്രണംവിട്ട ലോറി റോഡിന് സമീപത്തെ മണ്‍ഭിത്തിയില്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പാറത്തോട് മുതുകുളത്ത് നിന്ന് കൈതച്ചക്ക കയറ്റി മൂവാറ്റുപുഴക്ക് പോയ ലോറിയാണ് അപകടത്തില്‍പെട്ടത്.
മൂവാറ്റുപുഴ സ്വദേശികളായ രഞ്ചിത്ത് (27), അശോക് (31), ബോസ് (53) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച നാല് മണിയോടെ ചേന്നാട് പള്ളിക്കു സമീപമാണ് അപകടം.
മാളികയില്‍ നിന്നും ചേന്നാട്ടേയ്ക്കുള്ള ഇറക്കത്തില്‍ നിയന്ത്രണം നഷ്ടമായ ലോറി ഡ്രൈവര്‍ മണ്‍തിട്ടയില്‍ ഇടിപ്പിച്ചുനിര്‍ത്തുകയായിരുന്നു.

നാട്ടുകാരും ഈരാറ്റുപേട്ട അഗ്‌നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മണ്‍ഭിത്തിയില്‍ ഇടിച്ചകയറിയ ലോറിയുടെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.