ചെമ്മലമറ്റം പന്ത്രണ്ട് അപ്പസ്തോലിക് സൺഡേ സ്കൂളിന്റെ വിശ്വാസോൽസവത്തിന്റെ ഭാഗമായിട്ടാണ് ചെമ്മലമറ്റം ടൗണിൽ വിശ്വാസ പ്രഖ്യാപന റാലി നടത്തിയത്. പള്ളിയിൽ നിന്ന് ആരംഭിച്ച റാലിയിൽ നുറുകണക്കിന് വിദ്യാർത്ഥികൾ അണി ചേർന്നു.
നിശ്ചല ദൃശങ്ങളും, ടാബ്ലോകളും റാലിയിൽ അണി ചേർന്നു. ഫാദർ തോമസ് കട്ടിപ്പറമ്പിൽ, ഹെഡ് മാസ്റ്റർ ഷാജി പനച്ചിക്കൽ എന്നിവർ നേതൃത്വം നല്കി.
