പാലാ: ചാവറ പബ്ളിക് സ്കൂളിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ലഹരിക്കെതിരെ ബോധവൽക്കരണ വിളംബരജാഥ പാലായിൽ നടക്കും. രാവിലെ 9 ന് സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന ജൂബിലി വിളംബര ജാഥ ജോസ് കെ മാണി എം പി ഫ്ലാഗ് ഓഫ് ചെയ്യും.
പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട് അധ്യക്ഷത വഹിക്കും. മുൻ പ്രിൻസിപ്പൽ ഫാ ഇമ്മാനുവേൽ പഴയപുര സന്ദേശം നൽകും. തുടർന്നു ചാവറ സ്കൂൾ ഗ്രൗണ്ടിൽ സമാപിക്കും. റാലിയിൽ സ്കൂൾ വിദ്യാർത്ഥികളും മാതാപിതാക്കളും റാലിയിൽ പങ്കെടുക്കും.
ഡിസംബർ 5 ന് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. രാവിലെ 11 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ ഫാ ജോസുകുട്ടി പിടഞ്ഞാറേപീടിക, സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, മുൻ പ്രിൻസിപ്പൽമാരായ ഫാ. മാത്യു കരീത്തറ, ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ, വൈസ് പ്രിൻസിപ്പൽ ഫാ ബാസ്റ്റിൻ മംഗലത്തിൽ, പി ടി എ വൈസ് പ്രസിഡൻ്റ് ഡോ ഷീന എന്നിവർ പ്രസംഗിക്കും.
രജത ജൂബിലി ലോഗോ പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം ചലചിത്രതാരം മിയ ജോർജ് നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ.സാബു കൂടപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ഫാ. ബാസ്റ്റിൻ മംഗലത്തിൽ, റെക്ടർ ഫാ. ജോസഫ് കുറിച്ചിയാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.