ചങ്ങനാശേരി ഗവൺമെന്റ് ഹോമിയോ ഡിസ്‌പെൻസറിയിൽ കരാറടിസ്ഥാനത്തിൽ യോഗപരിശീലകരെ നിയമിക്കുന്നു. ഒരു വർഷത്തിൽ കുറയാത്ത കേരള ഗവൺമെന്റ് അംഗീകൃത യോഗ കോഴ്‌സ് സർട്ടിഫിക്കറ്റ്/ തത്തുല്യ യോഗ്യത.

പ്രായം 50 വയസിൽ താഴെയായിരിക്കണം. യോഗ്യതയുള്ളവർ ഇല്ലാത്തപക്ഷം ബി.എ.എം.എസ് ബിരുദധാരികളെയും പരിഗണിക്കും. താത്പര്യമുള്ളവർ ഡിസംബർ 13 ന് ചങ്ങനാശേരി നഗരസഭയിലെ ഗവൺമെന്റ് ഹോമിയോ ഡിസ്‌പെൻസറിയിൽ രാവിലെ 10 ന് എത്തണം. യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ കയ്യിൽ കരുതണം.