കൊണ്ടൂർ: ചാലിൽ സി.എൻ ശശിയുടെ മകൻ രാജേഷ് (43) നിര്യാതനായി. സംസ്കാരം 3 മണിക്ക് വീട്ടുവളപ്പിൽ. മാതാവ് : പുഷ്പവല്ലി ഭാര്യ: പ്രീനു ഇടപ്പാടി കല്ലാറ്റുമുണ്ടയിൽ കുടുംബാംഗം. മക്കൾ: നന്ദന, നവീൻ.
മേലമ്പാറ: വട്ടോളിൽ രാജശേഖരൻ നായർ (65) അന്തരിച്ചു. ഭാര്യ: മിനി രാജൻ കൂത്താട്ടുകുളം കോഴിപ്പള്ളി പുതുശ്ശേരി കുടുംബാംഗം. മക്കൾ: രഞ്ജിത്ത് ആർ. നായർ (ഇന്ത്യൻ നേവി. ചെന്നൈ), ശ്രീകാന്ത് ആർ. നായർ (യുവമോർച്ച ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: അനു രഞ്ജിത്ത്, ഗീതു ശ്രീകാന്ത്. സംസ്കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ.
കരൂർ ഞാവള്ളിൽ വിലങ്ങുപാറ ഫ്രാൻസിസ് ചാണ്ടി (പ്രിൻസ്) (56) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് 4:00 മണിക്ക് വീട്ടിൽ ആരംഭിച്ച് കരൂർ തിരുഹൃദയ ദേവലായ സെമിത്തേരിയിൽ സംസ്കരിക്കും. പരേതൻ നിര്യാതരായ കെ.ജെ.ചാണ്ടിയുടെയും,അന്നമ്മ ചാണ്ടിയുടെയും പുത്രനാണ്. ഭാര്യ നിസ്സി (പൂവത്തിളപ്പ് വടക്കേൽ കുടുംബാംഗം).മക്കൾ: അന്നാ ഫ്രാൻസിസ്, അലക്സ് ഫ്രാൻസിസ്.