moonnilavu

ചകിണിയാംതടം – കല്ലോലിക്കൽ ഭാഗം കുടിവെള്ള പദ്ധതി ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു

മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ 11,12 വാർഡുകളിൽ പെട്ട ചകിണിയാംതടം കല്ലോലിക്കൽ ഭാഗം കുടിവെള്ള പദ്ധതി ശ്രീ.ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. ചകിണിയാംതടത്ത് ശ്രീ.സിബി പ്ലാത്തോട്ടത്തിന്റെ ഭവനാങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.എൽ ജോസഫ് അധ്യക്ഷത വഹിച്ചു.

പദ്ധതിക്കായി സ്ഥലം വിട്ട് നൽകിയവരെ കളത്തുകടവ് സെന്റ്.ജോൺ വിയാനി ചർച്ച് വികാരി റവ.ഫാദർ തോമസ് ബ്രാഹ്മണവേലിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ജെറ്റോ ജോസ് പദ്ധതി സമർപ്പണം നിർവഹിക്കുകയുണ്ടായി.

പതിനൊന്നാം വാർഡ് മെമ്പർ ശ്രീ. ചാർലി ഐസക് സ്വാഗതവും പന്ത്രണ്ടാം വാർഡ് മെമ്പർ ശ്രീ. അജിത്ത് ജോർജ് പദ്ധതി വിശദീകരണവും നടത്തി.

യോഗത്തിൽ മൂന്നിലവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. മായ അലക്സ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ജോഷി ജോഷ്വാ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഇ. കെ കൃഷ്ണൻ, മെമ്പർമാരായ ശ്രീ.ജെയിംസ് മാമൻ, ശ്രീമതി. ഇത്തമ്മ മാത്യു , ശ്രീമതി.റീന റിനോൾഡ് എന്നിവർ പ്രസംഗിച്ചു. കുടിവെള്ള പദ്ധതിയുടെ കൺവീനർ ശ്രീ.എം.എം ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.