vakakkad

ഞങ്ങൾ ആറിൽ നിന്ന് എട്ടിൽ എത്തിയിട്ടും പാലമേ നീ ഇപ്പോഴും ആറിൽ തന്നെയോ! അടുത്ത ക്ലാസ്സിലെങ്കിലും ഈ പാലത്തിലൂടെ യാത്ര സാധ്യമാകുമോ?

വാകക്കാട് : 2021 ഒക്ടോബർ 16 ഉണ്ടായ പ്രളയത്തിൽ തൂണിൽ മരം വന്നിടിച്ച് സ്ലാബ് തകർന്ന് മൂന്നിലവ് കടപുഴ പാലം തകർന്നിട്ട് ഒന്നര വർഷമായിട്ടും പാലം തകർന്ന അവസ്ഥയിൽ തന്നെ കിടക്കുന്നതിൽ വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ആശ്ചര്യം. അന്ന് ആറാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടികൾ ഞങ്ങൾ എട്ടാം ക്ലാസിലേക്ക് കയറുമ്പോഴും പാലം ആറിൽ തന്നെയാണല്ലോ എന്ന് പരിതപിച്ചു. ഈ അധ്യയന വർഷത്തിലെ അവസാനദിവസം കുട്ടികൾ തങ്ങൾ ഒന്നരവർഷം മുമ്പുവരെ സ്ഥിരമായി സഞ്ചരിച്ചിരുന്ന കടപുഴ പാലം Read More…

vakakkad

വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ അൽഫോടെക് – എഡ്യൂ ഇൻസൈഡ് പ്രകാശനം ചെയ്തു

വാകക്കാട്: വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ സ്കൂൾ ന്യൂസ് റൗണ്ട് അപ് അൽഫോടെക് – എഡ്യൂ ഇൻസൈഡ് ഹെഡ്മിസ്ട്രസ്സ് സി. റ്റെസ് എഫ്. സി. സി. പ്രകാശനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ലീഡർമാരായ അൽഫോൻസ ബെന്നി, അസിൻ നാർസിസ ബേബി എന്നിവർ സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്ന് കോപ്പി കൈമാറി കൊണ്ടാണ് പ്രകാശനം നടത്തിയത്. അൽഫോടെക് – എഡ്യൂ ഇൻസൈഡ് എന്ന് പേരിട്ടിരിക്കുന്ന സ്കൂൾ റൗണ്ട് അപ്പിൽ സ്കൂളിലെ ഈ പ്രവർത്തന വർഷത്തെ Read More…

vakakkad

ആ വെള്ളമെല്ലാം എവിടെപ്പോയി

വാകക്കാട്: മഴക്കാലത്ത് വളരെയധികം തവണ കരകവിഞ്ഞൊഴുകി പ്രളയം ഉണ്ടായ മീനച്ചിൽ നദിയുടെ വാകക്കാട് ഭാഗം ഇന്ന് പൂർണ്ണമായും വറ്റി വരണ്ട് കിടക്കുന്നു. ലോക ജലദിനത്തിൽ വാകക്കാട് സെൻ്റ്. അൽഫോൻസ ഹൈസ്കൂൾ വിദ്യാർത്ഥികൾ വറ്റിവരണ്ടു കിടക്കുന്ന മീനച്ചിലാറിന്റെ മടിത്തട്ടിൽ ഇരുന്ന് ജല സംരക്ഷണത്തെക്കുറിച്ച് ചർച്ച നടത്തി. നദികളിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്താതെ ശാസ്ത്രീയമായ സംരക്ഷണം കൊടുക്കുകയും ശാസ്ത്രീയമായ മാലിന്യ സംസ്കരണം വഴി പുഴകൾ മലിനമാക്കപ്പെടാതിരിക്കുകയും ചെയ്യുകയാണ് എങ്കിൽ നമ്മുക്ക് ഇന്നും ഈ നദിയിൽ നിന്ന് വെള്ളം കിട്ടുമായിരുന്നില്ലേ എന്ന് Read More…

vakakkad

അന്താരാഷ്ട്ര ഗണിത ദിനവും, പൈ ദിനവും ; വാകക്കാട് സെന്റ്. അൽഫോൻസാ ഹൈസ്കൂളിൽ സംഘടിപ്പിച്ച ഗണിത മരം കഥ പറയുമ്പോൾ എന്ന പ്രോഗ്രാം വ്യത്യസ്തമായി

വാകക്കാട്: അന്താരാഷ്ട്ര ഗണിത ദിനത്തോടനുബന്ധിച്ച് വാകക്കാട് സെന്റ്. അൽഫോൻസാ ഹൈസ്കൂളിൽ സംഘടിപ്പിച്ച ഗണിത മരം കഥ പറയുമ്പോൾ എന്ന പ്രോഗ്രാം വ്യത്യസ്തമായി. ഗണിതശാസ്ത്രത്തിലെ വിവിധ ശാഖകളെക്കുറിച്ചും അവയുടെ ഉത്ഭവത്തെക്കുറിച്ചും മാത്തമാറ്റിക്സ് ക്ലബ് അംഗങ്ങൾ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. ഗണിതത്തിലെ വിവിധ ശാഖകളെ കുറിച്ചുള്ള ഗണിത ചാർട്ടുകൾ മരത്തിൻറെ വിവിധ ശാഖകളിൽ പ്രദർശിപ്പിച്ച് ഗണിതമാകുന്ന വൻമരത്തിലെ വിവിധ ശാഖകളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയത് നവ്യാനുഭവമായി. ഇതോടൊപ്പം നടത്തിയ ഗണിത വർക്ക്ഷോപ്പിൽ ഗണിത ക്ലബ് അംഗങ്ങൾ കുട്ടികൾക്ക് ഗണിതത്തിലെ വിവിധ വസ്തുതകൾ Read More…

vakakkad

വാകക്കാട് സെൻ്റ്. അൽഫോൻസാ ഹൈസ്കൂളിലെ അധ്യാപികമാർക്ക് വനിതാദിനത്തിൽ ആദരവ്

വാകക്കാട് : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വാകക്കാട് സെൻ്റ്. അൽഫോൻസാ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ അധ്യാപികമാർക്ക് പ്രത്യേക ആദരവും സ്നേഹവും അർപ്പിച്ചു. അധ്യാപികമാർ സ്കൂളുകളിൽ തങ്ങൾക്ക് അമ്മയുടെ സാമിപ്യം നൽകുന്നു എന്ന് വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ അഭിപ്രായപ്പെട്ടു. അതിനാൽ തങ്ങൾക്ക് സ്കൂൾ വീടുപോലെ തന്നെ പ്രിയപ്പെട്ടതാകുന്നു എന്നും വിദ്യാർഥികൾ പറഞ്ഞു. തങ്ങളുടെ ഊർജ്ജവും കഴിവും വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി സമർപ്പിക്കുന്ന അധ്യാപികമാരെ പൂക്കൾ നൽകി വിദ്യാർഥികൾ അനുമോദിച്ചു. വിളർച്ചാ പരിശോധനാ ക്യാമ്പിന് ഉള്ളനാട്, രാമപുരം ആരോഗ്യ കേന്ദ്രങ്ങളിലെ പബ്ലിക് ഹെൽത്ത് നേഴ്‌സുമാർ, Read More…

vakakkad

ശാസ്ത്രരംഗം സബ് ജില്ലാതല മത്സരങ്ങളിൽ വാകക്കാട് സെൻ്റ്. അൽഫോൻസാ ഹൈസ്കൂളിന് മികച്ച നേട്ടം

വാകക്കാട്: ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ രാമപുരം സബ് ജില്ലാതല മത്സരങ്ങളിൽ വാകക്കാട് സെൻ്റ്. അൽഫോൻസാ ഹൈസ്കൂൾ മികച്ച നേട്ടം കൈവരിച്ചു. സാമൂഹ്യശാസ്ത്രം യുപി വിഭാഗത്തിൽ അദ്വൈത് ഷൈജു ഒന്നാം സ്ഥാനവും യുപി വിഭാഗം ഗണിതശാസ്ത്ര മത്സരത്തിൽ വൈഗ ബിജു ഒന്നാം സ്ഥാനവും ഗണിതശാസ്ത്രം ഹൈസ്കൂൾ വിഭാഗത്തിൽ അസിൻ നാസിസാ ബേബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി ജില്ലാതല മത്സരങ്ങളിലേക്ക് യോഗ്യത നേടി. സാമൂഹ്യശാസ്ത്രം ഹൈസ്കൂൾ വിഭാഗത്തിൽ അലൻ സ്കറിയ മൂന്നാം സ്ഥാനവും സയൻസ് ഹൈസ്കൂൾ വിഭാഗത്തിൽ അൽഫോൻസാ ബെന്നി മൂന്നാം Read More…