പെരിങ്ങുളം :പെരിങ്ങുളം തിരുഹൃദയ ദൈവാലയത്തിൽ ഇടവകദിനാഘോഷവും പരി. വ്യാകുല മാതാവിൻ്റെ തിരുനാളും നവംബർ 26,27 തിയതികളിൽ നടത്തപ്പെടുന്നു. 26 ശനി 4 ന് തിരുസ്വരൂപ പ്രതിഷ്ഠ, ജൂബിലി വർഷ ദമ്പതികളെ ആചരിക്കൽ, ആഘോഷമായ വി.കുർബാന, മോൺ. ജോസഫ് തടത്തിൽ27 ഞായർ 9.30 ന് തിരുനാൾ കുർബാന റവ.ഫാ.മാത്യു മുളങ്ങാശ്ശേരി, പ്രദക്ഷിണം
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ യൂത്ത് എംപവർമെന്റ് പ്രോഗ്രാം പെരിങ്ങുളം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നടത്തി
പെരിങ്ങുളം : ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ യൂത്ത് എംപവർമെന്റ് പ്രോഗ്രാം പെരിങ്ങുളം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നടത്തി. അരുവിത്തുറ ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B ആഭിമുഖ്യത്തിൽ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി എങ്ങനെ പഠിക്കണം, എന്ത് പഠിക്കണം ” എന്ന മെഗാ സെമിനാർ ” പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസകൂളിൽ നടന്നു. 400 ൽ പരം വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന ജനസമുദ്രം സാക്ഷ്യം വഹിച്ച മെഗാ സെമിനാർ നാഷണൽ ഫാക്കൽറ്റി ഡോ: കുര്യാച്ചൻ Read More…
കത്രിക്കുട്ടി ടീച്ചറെ കാണാൻ പ്രിയ ശിഷ്യ ഇന്നെത്തും; അപൂർവ്വ ഗുരുശിഷ്യ ദർശനത്തിന് സാക്ഷ്യം വഹിക്കാൻ തയ്യാറായി പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ
പെരിങ്ങുളം: വർഷങ്ങൾക്ക് ശേഷമുള്ള ഗുരുശിഷ്യ സമാഗമത്തിന് പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നാളെ വേദിയാകും. സ്കൂളിലെ അധ്യാപിക ആയിരുന്ന കത്രിക്കുട്ടി ടീച്ചറും, വിദ്യാർത്ഥിനി ആയിരുന്ന നിഷ ബിനോയിയും തമ്മിലുള്ള കൂടിക്കാഴ്ചക്കാണ് പെരിങ്ങുളം സ്കൂൾ അവസരമൊരുക്കുന്നത്. മനോരമയുടെ ഗുരു പംക്തി പേജിലൂടെയാണ് നിഷ ബിനോയി കത്രിക്കുട്ടി ടീച്ചറിനെ അനുസ്മരിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട സ്‌കൂൾ അധികൃതർ ഇരുവരെയും ബന്ധപ്പെടുകയും, കൂടി കാഴ്ചയ്ക്ക് അവസരം ഒരുക്കുകയുമായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 തിനാണ് ഗുരുദർശനം എന്ന പേരിൽ പരിപാടി നടക്കുന്നത്.