തലനാട്: തീക്കോയി – തലനാട് റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു എം എൽ എ. 6.90 കോടി രൂപ മുടക്കി 5 കിലോമീറ്റർ ദൂരമാണ് അന്താരാഷ്ട്രാനിലവാരത്തിൽ ബി എം ബി സി ചെയ്തു നവീകരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്കു നൽകിയ വാഗ്ദാനം നിറവേറ്റാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എം എൽ എ പറഞ്ഞു. പാലായിലെ ഗ്രാമങ്ങളുടെ പുരോഗതി മുഖ്യ ലക്ഷ്യമാണ്. Read More…
തലനാട് ഗ്രാമപഞ്ചായത്ത് കെട്ടിട നികുതി ക്യാമ്പ്
തലനാട് ഗ്രാമപഞ്ചായത്ത് നടപ്പു സാമ്പത്തിക വർഷം വിവിധ വാർഡുകളിലെ കെട്ടിട നികുതി പിരിവു ക്യാമ്പ് നടത്തുന്നു. പിഴപലിശ ഒഴിവാക്കിയിട്ടുള്ളതാണെന്നും നികുതി ദായകർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും തലനാടു ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ക്യാമ്പ് വിവരങ്ങൾ: വാർഡ് അഞ്ച്, ഏഴ്: ഫെബ്രുവരി 19: രാവിലെ ഒമ്പതു മുതൽ 12 വരെ: അടുക്കം സെന്റ് സേവ്യേഴ്‌സ് പള്ളി ഹാൾ. വാർഡ് രണ്ട്, മൂന്ന്, 11 : ഫെബ്രുവരി 17, ഉച്ചക്ക് 12 മുതൽ രണ്ടുവരെ തലനാട് മുസ്ലിം പള്ളി.വാർഡ് Read More…
തീക്കോയി – തലനാട് – മൂന്നിലവ് റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവഹിച്ചു
തലനാട്: തീക്കോയി – തലനാട് – മൂന്നിലവ് റോഡിൻ്റെ തലനാട് വടക്കുംഭാഗം വരെയുള്ള റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ ടാറിംഗ് നടത്തി നവീകരിക്കുന്നതിൻ്റെ നിർമ്മാണോൽഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. 6.90 കോടി രൂപ മുടക്കിയാണ് നവീകരണം നടത്തുന്നത്. നവീകരണം പൂർത്തീയാകുന്നതോടെ ഇല്ലിക്കൽക്കല്ല്, അയ്യമ്പാറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ കഴിയുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. ഇതോടെ തലനാട് നിവാസികളുടെ വരുമാന സ്രോതസ് വർദ്ധിക്കുമെന്നും എം എൽ എ പറഞ്ഞു. Read More…
പേര്യമലയിൽ അപകടാവസ്ഥയിലുള്ള മുഴുവൻ കല്ലുകൾ ഉടൻ നീക്കം ചെയ്യണം: മാണി സി കാപ്പൻ
തലനാട്: തലനാട് പഞ്ചായത്തിലെ ആറാം വാർഡ് പേര്യമലയിലെ പുരയിടങ്ങളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മുഴുവൻ കല്ലുകളും യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്തു ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് മാണി സി കാപ്പൻ എം എൽ എ സർക്കാരിനോടാവശ്യപ്പെട്ടു. ഇവിടെ കൂറ്റൻ കല്ല് താഴേയ്ക്കു ഉരുണ്ട് വ്യാപക കൃഷിനാശം സംഭവിച്ച പ്രദേശം സന്ദർശിച്ച ശേഷമാണ് എം എൽ എ ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ മേഖലയിലെ ആളുകൾ ദുരിതത്തിലും ഭീതിയിലുമാണ്. കൂറ്റൻ കല്ല് ദിശമാറി പോയതുകൊണ്ടാണ് ദുരന്തം ഒഴിവായതെന്ന് കാപ്പൻ ചൂണ്ടിക്കാട്ടി. ഞാറുകുളം Read More…
ഇലവീഴാ പൂഞ്ചിറയും , ഇല്ലിക്കൽകല്ലും , മാർമല അരുവിയും ഉൾപ്പെടുത്തി ഗ്രീൻടൂറിസം സർക്യൂട്ട് വികസിപ്പിക്കും :ജോസ് കെ മാണി എം പി
തലനാട് : കോട്ടയും ജില്ലയിലെ പ്രകൃതി രമണീയമായ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇലവിഴാ പൂഞ്ചിറയും , ഇല്ലിക്കൽ കല്ലും , മാർമല അരുവിയുo ബന്ധിപ്പിച്ച് ഗ്രീൻടൂറിസം സർക്യൂട്ട് വികസിപ്പിക്കുന്നതിനായുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന്ജോസ് കെ മാണി എം പി യും തോമസ് ചാഴികാടൻ എം.പിയും പറഞ്ഞു. മൂന്ന് സ്ഥലങ്ങളിലേയ്ക്കും എത്തിച്ചേരുന്നതിനായുള്ള റോഡുകൾ പൂർത്തിയായി കഴിഞ്ഞു. ഈ പ്രദേശങ്ങളിൽ ടൂറിസ്റ്റ്കൾക്ക് ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങൾ കൂടി വികസിപ്പിക്കുമെന്ന് അവർ അറിയിച്ചു.വ്യൂ പോയിൻ്റുകൾ, വിശ്രമ സ്ഥലങ്ങൾ, ശുചി മുറികൾ, സ്നാക്ക് Read More…
ജോസ് കെ മാണി എം.പിയുടെ ഫണ്ടിൽ നിന്നും തുക അനുവദിച്ചു
തലനാട് : തലനാട് പഞ്ചായത്തിലെ വിവിധ വികസന പദ്ധതികൾക്ക് ജോസ് കെ മാണി ,എംപി ഫണ്ടിൽ നിന്നും തുക അനുവദിച്ചു. ഇല്ലിക്കൽ – സി എസ് ഐ പള്ളി റോഡിന് 25 ലക്ഷം രൂപയും , അടുക്കം ഗവ.ഹൈസ്കൂളിൽ അടുക്കള നിർമ്മിക്കാൻ 15 ലക്ഷം രൂപയും , ഞള്ളംമ്പുഴ – കാരിക്കാട് റോഡിന് 495000 രൂപയുമാണ് അനുവദിച്ചിരിക്കുന്നത് ഈ വർക്കുകൾ ഉടൻ ആരംഭിക്കാൻ എം പി ബന്ധപ്പെട്ട ഉദ്വേഗസ്ഥർക്ക് നിർദേശം നൽകി.