Mundakkayam

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി കർഷകരെയും , പാവപ്പെട്ടവരെയും വഞ്ചിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

മുണ്ടക്കയം :1964 ൽ തിരുനക്കരയിൽ ഭാരത കേസരി മന്നത്ത് പദ്മനാഭൻ തിരികൊളുത്തി കേരളാ കോൺഗ്രസിന് ജൻമം നൽകിയത് കർഷക രക്ഷക്കായിരുന്നെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസിന്റെ പേര് ഉപയോഗിച്ച് എൽ ഡി എഫ് മന്ത്രിസഭയിൽ ഭാഗമായിരിക്കുന്നവർ സർക്കാർ നടത്തുന്ന കർഷക വഞ്ചനയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും കർഷകരോട് ആത്മാർത്ഥതയുണ്ടെങ്കിൽ ഭരണം വലിച്ചെറിയാൻ തയാറാകണമെന്നും സജി ആവശ്യപ്പെട്ടു. കേരള കോൺഗ്രസിന്റെ പേര് ഉപയോഗിക്കാൻ ഇത്തരക്കാർക്ക് അവകാശമില്ലെന്നും സജി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി Read More…

Mundakkayam

ഒളയനാട് ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ പാചകപ്പുര ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽപ്പെട്ട ഒളയനാട് ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ അനുവദിച്ച് നിർമിച്ച പാചകപ്പുരയുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. 400 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിലവിൽ പഴക്കം ചെന്ന താൽക്കാലിക ഷെഡ്‌ഡിൽ ആയിരുന്നു പാചകപ്പുര പ്രവർത്തിച്ചുവന്നിരുന്നത്. പിടിഎയും സ്കൂൾ അധികൃതരും നിവേദനം നൽകിയതിനെ തുടർന്ന് എംഎൽഎ ഫണ്ട് അനുവദിക്കുകയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളീധരൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് Read More…

Mundakkayam

കോരുത്തോട് സി.കെ.എം ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ പാചകപ്പുര ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം : കോരുത്തോട് സി. കേശവൻ മെമ്മോറിയൽ ഹയർ സെക്കൻഡറി ഹൈസ്കൂളിന് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് പുതുതായി നിർമ്മിച്ച സ്കൂൾ പാചകപ്പുരയുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. 1700ഓളം കുട്ടികൾ പഠിക്കുന്നതും, 1 മുതൽ 12 വരെ ക്ലാസുകൾ ഉള്ളതുമായ കോരുത്തോട് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ സ്കൂളിൽ വർഷങ്ങളായി താൽക്കാലിക ഷെഡിലായിരുന്നു കുട്ടികൾക്കുള്ള ഉച്ച ഭക്ഷണം തയ്യാറാക്കിയിരുന്നത്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ആധുനിക Read More…

Kanjirappally Mundakkayam

എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ച് കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍

ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ച് കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍. ഭയം കൂടാതെ പരീക്ഷയെ അഭിമുഖീകരിക്കുവാന്‍ തയാറാക്കുന്നതിനായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. മാതാപിതാക്കള്‍ക്കും, കുട്ടികള്‍ക്കുമായി നടത്തപ്പെട്ട സെമിനാറില്‍ വിളക്കുമാടം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ ജോബി സെബാസ്റ്റ്യന്‍ ക്ലാസ്സ് നയിച്ചു. ഹെഡ്മാസ്റ്റര്‍ റെജി സെബാസ്റ്റ്യന്‍, റവ: ഫാ. സിറില്‍ തയ്യില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Mundakkayam

മുണ്ടക്കയം ബസ്റ്റാന്റ് ഭാഗത്തെ തിലകൻ സ്മാരകം,വികസന മുരടിപ്പിന് ഇടയാക്കുമെന്നും ഉദ്ഘാടനം ബഹിഷ്കരിക്കുമെന്നും യുഡിഎഫ്

മുണ്ടക്കയം: പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് തിലകൻ സ്മാരക സാംസ്കാരിക നിലയ നിർമ്മിക്കുന്നതിനെതിരെ യുഡിഎഫ് രംഗത്ത്. തിലകന് സ്മാരകം ഉയരുന്നത് സ്വാഗതം ചെയ്യുന്നു. എന്നാൽ അത് മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്ന് നിർമ്മിക്കുന്നത് ബസ് സ്റ്റാൻഡിന്റെ വികസന മുരിടുപ്പിന് ഇടയാക്കുമെന്നും യുഡിഎഫ് നേതാക്കളായ നൗഷാദ് ഇല്ലിക്കൽ, ബെന്നി ചേറ്റുകുഴി എന്നിവർ വാർത്ത സമ്മേളനത്തിൽ കുറ്റപ്പെടുത്തി. കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയ സ്റ്റാൻഡുകളിൽ ഒന്നാണ് മുണ്ടക്കയം പ്രൈവറ്റ് ബസ്റ്റാൻഡ്. ഓട്ടോ സ്റ്റാൻഡ്, ടാക്സി സ്റ്റാൻഡ്, നിരവധി സർക്കാർ സ്ഥാപനങ്ങൾ Read More…

Mundakkayam

മൈലാടി തൈപ്പറമ്പിൽ രാജമ്മ ഗോപാലൻ (പെണ്ണി അമ്പലത്തറ) അന്തരിച്ചു

ചേറ്റുതോട് : മൈലാടി തൈപ്പറമ്പിൽ രാജമ്മ ഗോപാലൻ (84) (പെണ്ണി അമ്പലത്തറ) അന്തരിച്ചു. സംസ്കാരം തിങ്കൾ രാവിലെ 10ന് വീട്ട് വളപ്പിൽ. ഭർത്താവ് : പരേതനായ ഗോപാലൻ. മക്കൾ :പരേതനായ ശശി, കുഞ്ഞിമോൾ, അമ്മിണി, സനിൽ, വിജി, സുജ. മരുമക്കൾ : രാജു (ആനക്കല്ല്), ഇ ആർ ഗോപി ഈട്ടിക്കൽ, മോളമ്മ സനിൽ, സതീഷ് (മാങ്കുളം), രാജൻ കാക്കല്ലിൽ.

Mundakkayam

മുണ്ടക്കയം,കോരുത്തോട് പഞ്ചായത്തുകള്‍ക്കായി 250 കോടി രൂപയുടെ ശുദ്ധജല വിതരണ പദ്ധതി പ്രാരംഭ പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

സംസ്ഥാന ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ജലജീവൻ മിഷനിലൂടെ 250 കോടിയോളം രൂപ മുതൽ മുടക്കി മുണ്ടക്കയം, കോരുത്തോട് ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ ജലസ്രോതസ്സിന് വേണ്ടിയുള്ള വെള്ളനാടി ഭാഗത്തെ മൂരിക്കയം ചെക്ക് ഡാമിന്റെ സർവ്വേ നടപടികൾ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ ഷാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിൻസി മാനുവേൽ, Read More…

Mundakkayam

കെ എം മാണി കാരുണ്യത്തിന്റെ ഉദാത്ത മാതൃക: അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

മുണ്ടക്കയം: കേരള കോൺഗ്രസ് (എം) മുൻ ചെയർമാനും ദീർഘകാലം മന്ത്രിയുമായിരുന്ന കെ.എം മാണി കാരുണ്യത്തിന്റെ ഉദാത്ത മാതൃകയാണെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ അഭിപ്രായപ്പെട്ടു. യശശരീരനായ കെ.എം മാണിയുടെ തൊണ്ണൂറാം ജന്മദിനം കാരുണ്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസ് (എം)പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഞ്ചിയാനി സ്നേഹ ദീപം ആശ്രമത്തിൽ നടത്തിയ കാരുണ്യ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് Read More…

Mundakkayam

ക്ഷീര കര്‍ഷകര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പാല്‍ വില ഉയര്‍ത്തണം: ഡോ എന്‍ ജയരാജ്

മൂണ്ടക്കയം: ക്ഷീര കര്‍ഷക മേഖലയില്‍ കര്‍ഷകര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പാല്‍ വില ഉയര്‍ത്തണമെന്ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ. പറഞ്ഞു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസനവകുപ്പും ചേര്‍ന്ന് നടത്തിയ ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലീത്തീറ്റയുടെ വിലവര്‍ദ്ധനവും പരിപാലന ചെലവ് ക്രമാധീതമായി വര്‍ദ്ധിച്ചതും ക്ഷീര കര്‍ഷകരെ ബാധിച്ചു. കര്‍ഷകരുടെ ഉത്പന്നത്തിന് വിപണയില്‍ വില ലഭിച്ചാല്‍ മാത്രമെ പിടിച്ച് നില്‍ക്കാനാകു. കാലീത്തീറ്റ വില വര്‍ദ്ധനവ് അടക്കമുള്ള കര്‍ഷക പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിന് Read More…

Mundakkayam

കൂവപ്പള്ളിയിലും കൂട്ടിക്കലിലിലും പുതിയ സ്മാർട്ട് വില്ലേജ് ഓഫീസുകൾ തയ്യാർ

മുണ്ടക്കയം : കൂവപ്പള്ളിയിലും കൂട്ടിക്കലിലും പുതിയ സ്മാർട്ട് വില്ലേജ് ഓഫീസുകൾ തയ്യാർ. 44 ലക്ഷം രൂപ വീതം ചിലവഴിച്ചാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസുകൾ നിർമ്മിച്ചിരിക്കുന്നത്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനായിരുന്നു രണ്ട് വില്ലേജ് ഓഫീസുകളുടെയും നിർമ്മാണ ചുമതല. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. കൂവപ്പള്ളി വില്ലേജ് ഓഫീസ് കെട്ടിടം 1450 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത് . അഞ്ചു മാസം കൊണ്ട് പണി പൂർത്തിയാക്കിയ കൂവപ്പള്ളി വില്ലേജ് ഓഫീസ്, കോട്ടയം Read More…