ഭരണങ്ങാനം : കടുത്ത വേനൽ ചൂടിൽ വെന്തുരുകി അംഗനവാടി കുട്ടികളും ജീവനക്കാരും. പ്രവിത്താനത്തെ വിവാദമായ അംഗനവാടി കെട്ടിടത്തിന് കൊടിയ ചൂടിലും വൈദ്യുതി കണക്ഷൻ നിഷേധിച്ച് പഞ്ചായത്ത് അധികൃതർ. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച അഞ്ച് ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയിൽ അനുവദിച്ച അഞ്ച് ലക്ഷം രൂപയും വനിതാ ശിശുക്ഷേമ വകുപ്പിൽ നിന്നും അനുവദിച്ച രണ്ടു ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായ 25000 രൂപയും ഉപയോഗിച്ച് ആകെ പന്ത്രണ്ടേകാൽ ലക്ഷം രൂപയ്ക്കാണ് പ്രവിത്താനം മാർക്കറ്റ് ജംഗ്ഷനിൽ Read More…
ചൂണ്ടച്ചേരിയിൽ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും : രാജേഷ് വാളിപ്ലാക്കൽ
ഭരണങ്ങാനം : കോട്ടയം ജില്ലാ പഞ്ചായത്തിന് ഭരണങ്ങാനം പഞ്ചായത്തിലെ ചൂണ്ടച്ചേരിയിൽ സ്വന്തമായുള്ള ഒരേക്കർ പതിമൂന്ന് സെന്റ് സ്ഥലം പ്രയോജനപ്പെടുത്തി വ്യവസായ ,സ്റ്റാർട്ടപ്പ് , ഐ.ടി സംരംഭങ്ങൾക്കായുളള മിനി ഇൻഡസ് ട്രിയൽ എസ്റ്റേറ്റ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാവും തുടർ നടപടികൾ. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയും, വർക്കിംഗ് ഗ്രൂപ്പും പദ്ധതി ആരംഭിക്കുന്നതിന് ശുപാർശ നൽകുകയുണ്ടായി. കഴിഞ്ഞ ഇരുപതു വർഷമായി തരിശു കിടക്കുന്ന ഈ Read More…
സൗജന്യ കേൾവി പരിശോധന ക്യാമ്പ്
ഭരണങ്ങാനം : പാലാ ആവേ സൗണ്ട് ക്ലിനിക്കിന്റെയും ഭരണങ്ങാനം മേരിഗിരി (IHM)ഹോസ്പിറ്റലിന്റെയുംആഭിമുഖ്യത്തിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പും കേൾവി, സംസാര വൈകല്യ നിർണയവും കേൾവി സഹായി എക്സ്ചേഞ്ച് മേളയും ഫെബ്രുവരി 18ന് നടത്തപ്പെടുന്നു. ആവേ സൗണ്ട് ക്ലിനിക്കിലെ വിധദ്ധരായ ഓഡിയോളജിസ്റ്റുകൾ ക്യാമ്പിന് നേതൃത്വം നൽകുന്നു. 8136889100, 91 4822215400 എന്നീ നമ്പറുകളിൽ വിളിച്ചു മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്ഥലം : IHM ഹോസ്പിറ്റൽ മേരിഗിരി,ഭരണങ്ങാനം. സമയം : 9.30 am to 5 pm.
എം. പി എത്തുംമുമ്പ് യോഗ ഹാൾ താഴിട്ടു പൂട്ടി; സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി എൽഡിഎഫ്
ഭരണങ്ങാനം : പഞ്ചായത്തിലെ പ്രവിത്താനം അംഗനവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സമ്മേളനം നടത്തുവാൻ നിശ്ചയിച്ചിരുന്ന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം താഴിട്ട് പൂട്ടിയതായി പരാതി. ഞായറാഴ്ച രാവിലെ 10.30ന് തോമസ് ചാഴി കാടൻ എംപി ഉദ്ഘാടകനും , പഞ്ചായത്ത് പ്രസിഡൻറ് മുഖ്യപ്രഭാഷകയും ജില്ലാ പഞ്ചായത്ത് അംഗം അധ്യക്ഷനും മറ്റു ജനപ്രതിനിധികൾ ആശംസകരുമായുണ്ടായിരുന്ന അംഗനവാടിയോട് ചേർന്ന കമ്മ്യൂണിറ്റി ഹാളാണ് അധികൃതർ തുറന്ന് നൽകാതിരുന്നത്. അതേ തുടർന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ താൽക്കാലിക പന്തൽ നിർമ്മിച്ചാണ് 12 മണിയോടുകൂടി ഉദ്ഘാടന Read More…
ജില്ലാ പഞ്ചായത്തംഗം അംഗൻവാടിയുടെ പൂട്ട് തകർത്ത സംഭവം; അടിയന്തിര പഞ്ചായത്ത് കമ്മിറ്റി തിങ്കളാഴ്ച
ഭരണങ്ങാനം: ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിൻ്റെ ഉടമസ്ഥാവകാശത്തില്ലള്ള ഭൂമിയിൽപ്പെട്ട പ്രവിത്താനത്തെ 11 നമ്പർ അംഗൻവാടിയുടെ പൂട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കലിൻ്റെ നേതൃത്വത്തിൽ തകർത്ത് അതിക്രമിച്ച് അകത്ത് പ്രവേശിച്ച് കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കിയതിൽ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിസമ്മ സെബാസ്റ്റ്യൻ പ്രതിക്ഷേധിച്ചു. പഞ്ചായത്തിൻ്റെ പദ്ധതി വിഹിതംകൂടി ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടം കഴിഞ്ഞ ദിവസം മാണി സി കാപ്പൻ എം എൽ എ ജനങ്ങൾക്കായി സമർപ്പിച്ചിരുന്നു. ഞായറാഴ്ച പൂട്ടിക്കിടന്ന അംഗൻവാടിയാണ് ജില്ലാ പഞ്ചായത്ത് മെമ്പർ വാളിപ്ലാക്കലിൻ്റെ നേതൃത്വത്തിൽ പൂട്ടുപൊളിച്ച് Read More…
ഭരണങ്ങാനം സെന്റ്.മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ജയിക്കാനായി ജനിച്ചവൻ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി
ഭരണങ്ങാനം: ലയൺസ് ഡിസ്ട്രിക് 318B ലെ യൂത്ത് എംപവർ മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് പാലാ മെട്രോയുടെ നേതൃത്വത്തിൽ ഭരണങ്ങാനം സെന്റ്.മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെപത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ‘Born to Win’ (ജയിക്കാനായി ജനിച്ചവൻ ) എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ജോജി അബ്രാഹം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി ശ്രീ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ക്ലബ് ട്രഷറർ ജോഷി സ്കറിയ, Read More…
ഭരണങ്ങാനം SBI എടിഎം നു മുൻവശം സീബ്ര ലൈനിൽ പാർക്കിംഗ്;നടപടി സ്വീകരിക്കണം എന്നാവശ്യമുയരുന്നു
ഭരണങ്ങാനം: ഏറ്റവും തിരക്കേറിയ, വാഹനങ്ങൾ അതിവേഗം സഞ്ചരിക്കുന്ന , റോഡിനു വീതിയേറിയ ഭരണങ്ങാനം SBI ബാങ്കിന് മുൻവശം സീബ്ര ലൈനിനു ഇരു വശവും വാഹനങ്ങൾ നിറുത്തിയിടുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. ഇന്നലെ സ്വകാര്യ സ്ഥാപനത്തിലെ ഒരു സ്ത്രീയ്ക്കു റോഡ് മുറിച്ചു കടക്കുമ്പോൾ അപകടത്തിൽ പരുക്ക് പറ്റിയിരുന്നു. സീബ്ര ലൈനിൽ സ്ഥിരമായി പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്കു കാരണമാകുന്നു . കാൽനടയാത്രികർ ഉൾപ്പെടെയുള്ളവർക്ക് സീബ്ര ലൈൻ വഴി സുരക്ഷിതമായി റോഡ് ക്രോസ്സ് ചെയ്യാൻ അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കാൻ ആവശ്യമുയരുന്നു. വാഹനങ്ങൾ Read More…
ഭരണങ്ങാനം സെന്റ്‌മേരീസ് ഫൊറോനാ ചർച്ച് ഗായകസംഘം “അക്കാപ്പെല്ല” രീതിയിൽ അവതരിപ്പിച്ച “ദൈവം പിറക്കുന്നു” എന്ന ക്രിസ്തുമസ് ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായി
ഭരണങ്ങാനം: ക്രിസ്തുമസ് ദിനത്തിൽ, ഭരണങ്ങാനം സെന്റ്‌മേരീസ് ഫൊറോനാ ചർച്ച് ഗായകസംഘം “അക്കാപ്പെല്ല” രീതിയിൽ അവതരിപ്പിച്ച “ദൈവം പിറക്കുന്നു” എന്ന ക്രിസ്തുമസ് ഗാനം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ഭരണങ്ങാനം ഫൊറോനാ ദേവാലയ വികാരി റവ. ഫാ. അഗസ്റ്റിൻ തെരുവത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഡൈസൻ തരകൻ, ഫാ. എബിച്ചൻ തകിടിയേൽ എന്നിവരുടെ നേതൃത്വത്തിൽ ചിത്രീകരിക്കപ്പെട്ട ഈ ഗാനം ക്രമീകരിച്ചിരിക്കുന്നത് മെലോഡിക് ഡ്രീംസ് ഭരണങ്ങാനം ആണ്. സംഗീതോപകരണങ്ങളില്ലാതെ, കൈ, വായ് എന്നിവയാൽ മാത്രം നിർമ്മിതമായ ശബ്ദങ്ങളാലാണ് “അക്കാപ്പെല്ല” മാതൃകയിൽ ഈ Read More…
കെ സി വൈ എം പാലാ രൂപതയുടെയും, എസ് എം വൈ എം ഭരണങ്ങാനം ഫൊറോനയുടെയും സംയുക്‌താഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷവും, ക്രിസ്മസ് കരോൾ ഗാന മത്സരവും നടത്തപ്പെട്ടു
ഭരണങ്ങാനം: എസ്. എം. വൈ. എം – കെ. സി. വൈ.എം. പാലാ രൂപതയുടെയും , എസ്. എം. വൈ. എം. ഭരണങ്ങാനം ഫൊറോനയുടെയും ,എസ്. എം. വൈ. എം. ഭരണങ്ങാനം യൂണിറ്റിന്റെയും സംയുക്‌താഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷവും , ക്രിസ്മസ് കരോൾ ഗാന മത്സരവും ‘ ഗ്ലോറിയസ് ഈവ് 2k22’ എന്ന പേരിൽ ഇന്ന് ഭരണങ്ങാനം സെന്റ്. മേരീസ് ഫൊറോന ചർച്ച് പാരീഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു. പാലാ രൂപതയിലെ വിവിധ ഫൊറോനകളിൽ നിന്നായി പത്തോളം ടീമുകൾ Read More…
ആഫ്രിക്കൻ പന്നിപ്പനി; ഭരണങ്ങാനത്ത് 64 പന്നികളെ സംസ്കരിച്ചു
ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ സ്വകാര്യഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 30 മുതിർന്ന പന്നികളേയും 34 പന്നിക്കുഞ്ഞുങ്ങളേയും ദയാവധം നടത്തി സംസ്ക്കരിച്ചു. ഫാമും പരിസരവും അണുമുക്തമാക്കി. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. Read More…