കൊഴുവനാൽ: കൊഴുവനാൽ ഹയർ സെക്കണ്ടറി സ്കൂളിന് റോട്ടറി ക്ലബിൻ്റെയും കെ.എം.മാണി ഫൗണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ ലാപ് ടോപ്പുകൾ വിതരണം ചെയ്തു. ജോസ്.കെ.മാണി എം.പി.ലാപ് ടോപ്പ് വിതരണോത്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ റോട്ടറി ക്ലബ് പ്രസിഡണ്ട് ആൻ്റണി മാത്യു തോണക്കരപ്പാറയിൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് നിമ്മി ടിങ്കിൾ രാജ്, സ്കൂൾ മാനേജർ റവ.ഫാ.ജോർജ് വെട്ടുകല്ലേൽ, പ്രിൻസിപ്പാൾ ഷാൻ്റി മാത്യു, സനോ തലവയലിൽ, ജോഷി വെട്ടിക്കൊമ്പിൽ, പി.സി.ജോസഫ്, ടോബിൻ – കെ.അലക്സ്, ഷിബു പൂവക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.
കൊഴുവനാലിൽ പഞ്ചായത്ത് വക ആംബുലൻസ് നോക്കുകുത്തി; അവശ്യകാര്യത്തിന് വിളിച്ചാൽ സെക്രട്ടറി ഫോണെടുക്കില്ലെന്നും ആക്ഷേപം
കൊഴുവനാൽ: അത്യാവശ്യകാര്യത്തിന് വിളിച്ചാൽ പോലും പഞ്ചായത്ത് സെക്രട്ടറി ഫോൺ എടുക്കുന്നില്ലെന്നു പരാതി. കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജേഷ് ബി യാണ് സെക്രട്ടറിക്കെതിരെ പരാതി ഉന്നയിച്ചത്. പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ആംബുലൻസ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ഓടുന്നുണ്ട്. മറ്റൊരു ആംബുലൻസിനു ഡ്രൈവർ നിലവിലില്ല. അതിനാൽ ഒരു രോഗിയെ ആശുപത്രിയിലെത്തിക്കാൻ പഞ്ചായത്ത് ഡ്രൈവറെ വിളിച്ചു. ആംബുലൻസിൻ്റെ താക്കോലും മറ്റൊരു സ്ഥലത്തായിരുന്ന അദ്ദേഹത്തിൻ്റെ കൈയ്യിൽ ആയിരുന്നു. തുടർന്നു താക്കോൽ വാങ്ങാൻ ഡ്രൈവറുടെ അടുത്തേയ്ക്ക് പുറപ്പെട്ടു പകുതിയായപ്പോൾ സെക്രട്ടറി പറയാതെ താക്കോൽ Read More…
അപൂർവ്വ രോഗത്തിൻ്റെ പിടിയിലായ കുരുന്നുകളുടെ ചികിത്സയ്ക്കായി എം എൽ എ യുടെ നേതൃത്വത്തിൽ നാട് ഒന്നിക്കുന്നു
പാലാ: സി എ എച്ച് എന്ന അപൂർവ്വ രോഗത്തിൻ്റെ പിടിയിലായ കുരുന്നു സഹോദരങ്ങളുടെ ചികിത്സ ചെലവിന് പണം കണ്ടെത്തുന്നതിനായി എം എൽ എ യുടെ നേതൃത്വത്തിൽ പാലാ ഒന്നിക്കുന്നു. പാലാ കൊഴുവനാൽ സ്വദേശികളായ ദമ്പതികളുടെ ഏഴും മൂന്നും വയസുള്ള രണ്ടു മക്കൾ ഈ അപൂർവ്വ രോഗത്തിൻ്റെ പിടിയിലാണ്. ഏഴു വയസുകാരന് ഈ രോഗത്തിനൊപ്പം ഓട്ടിസവും പിടിപെട്ടിട്ടുണ്ട്. തൊണ്ണൂറു ശതമാനം ഓട്ടിസം ഉണ്ട്. Congenital Adrenal Hyperplasia അഥവാ സി എ എച്ച് രോഗാവസ്ഥയുള്ളവരുടെ ജീവിതം ദുരിതപൂർണ്ണമാണെന്ന് മരിയൻ Read More…
കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പുതുവർഷ സമ്മാനമായി 1കോടി 35ലക്ഷം രൂപയുടെ പദ്ധതികൾ നാടിനായി സമർപ്പിക്കുന്നു
കൊഴുവനാൽ :ജനോപകാരപ്രദമായ വികസന പദ്ധതികളുടെ വികസന കാഹളം കൊഴുവനാൽ പഞ്ചായത്തിൽ മുഴങ്ങുകയാണ്.ഒരു കോടി 35 ലക്ഷം രൂപായുടെ വികസന പദ്ധതികളാണ് സഹകരണ മന്ത്രി വി എൻ വാസവൻ നാടിനായി സമർപ്പിക്കുന്നത്. കൊഴുവനാൽ ഗ്രാമ പഞ്ചായത്തിലെ എല്ലാ മെമ്പര്മാരുടെയും,കൂട്ടായ്മയുടെ വിജയമാണ് കഴിഞ്ഞ ഒരു വർഷമായി കൊഴുവനാൽ പഞ്ചായത്തിലാകെ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നു പഞ്ചായത്ത് പ്രസിഡണ്ട് നിമ്മി ട്വിങ്കിൾ രാജ് പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും കോർത്തിണക്കി കൊണ്ടാണ് നാളിതുവരെ കൊഴുവനാൽ പഞ്ചായത്തിൽ നടപ്പിലാക്കാൻ കഴിയാത്തത്ര വികസനങ്ങൾ Read More…
കോയിക്കകുന്ന് – ചെല്ലംകോട്ട് റോഡ് തുറന്നു
കൊഴുവനാൽ: നിർമ്മാണം പൂർത്തീകരിച്ച കെഴുവംകുളം കോയിക്കകുന്ന് – ചെല്ലം കോട്ട് റോഡ് ഗതാഗതത്തിനായി തുറന്നു നൽകി. രാജ്യസഭാംഗത്തിൻ്റെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചാണ് റോഡ് നിർമ്മിച്ചത്. റോഡിന്റെ ഉത്‌ഘാടനം ജോസ്.കെ.മാണി എം.പി നിർവ്വഹിച്ചു. കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ്, ക്ഷേമകാര്യ വികസന സമിതി അധ്യക്ഷൻ മാത്യു തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസ്സി ജോർജ്, ടോബിൻ കെ അലക്സ്, സണ്ണി നായിപുരയിടം അഡ്വ. ജയ്‌മോൻ ജോസ് പരീപ്പിറ്റത്തോട്ട്,ജോസ് ചൂരനോലിൽ, ലാലു മലയിൽ, ജനറൽ കൺവീനർ Read More…
കൊഴുവനാലിൽ രോഗികൾക്ക് മരുന്നും പരിചരണവുമായി ആംബുലൻസ് എത്തും
കൊഴുവനാൽ: ജോസ് കെ. മാണി എം.പി യുടെ കരുതലില്‍ കൊഴുവനാൽ ഗ്രാമ പഞ്ചായത്തിന് പുതിയ ആംബുലന്‍സ് ലഭിച്ചു. കൊഴുവനാല്‍ പഞ്ചായത്തിന്‍റെ കിടപ്പുരോഗീ പരിചരണ പദ്ധതിക്കുവേണ്ടി ജോസ് കെ.മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 12.50 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ നവീന സൗകര്യങ്ങളുള്ള ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു. വയോജനങ്ങൾക്കും കിടപ്പു രോഗികൾക്കും മെച്ചപ്പെട്ട പരിചരണം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിമ്മി ട്വിങ്കിള്‍ രാജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ ജോസ് കെ.മാണി എം.പി. ആംബുലന്‍സ് Read More…
കൊഴുവനാൽ കുടിവെളള പദ്ധതി ടാങ്ക് ഉദ്ഘാടനം ചെയ്തു
കൊഴുവനാൽ: ളാലം ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി 2021-22 ൽ ഉൾപ്പെടുത്തി കൊഴുവനാൽ കുടിവെള്ള പദ്ധതിക്ക് അറയ്ക്കൽ കുന്ന് ഭാഗത്ത് പുതുതായി നിർമിച്ച വാട്ടർ ടാങ്കിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. കൊഴുവനാൽ ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസി ജോസഫിൻ്റെ ശ്രമഫലമായി 14,40,000 – രൂപാ മുടക്കി നിർമിച്ചതാണ് പുതിയ ടാങ്ക്. ഏകദേശം 200 കുടുംബങ്ങൾക്ക് പുതിയ ടാങ്കിന്റെ പ്രയോജനം ലഭ്യമാവും. ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി Read More…