ഏറ്റുമാനൂർ: തെള്ളകം സെന്റ് മേരീസ് പള്ളിയുടെ നേതൃത്വത്തിൽ കെ സി വൈ എം യൂണിറ്റിന്റേയും ഏറ്റുമാനൂർ ലയൺസ് ക്ലബ്ബിന്റെയും യൂത്ത് എംപവർമെന്റിന്റേയും പാലാ ബ്ലഡ് ഫോറത്തിന്റേയും സഹകരണത്തോടെ പള്ളി അങ്കണത്തിൽ നടന്ന സന്നദ്ധ രക്തദാന ക്യാമ്പും രക്ത ഗ്രൂപ്പ് നിർണയവും ശ്രദ്ധേയമായി. പള്ളിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ സന്ദേശമായി മാറി ഈ പരിപാടി. വികാരി ഫാ അജി ചെറുകാക്രാംചേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി യൂറോളജിസ്റ്റ് ഡോക്ടർ ഫ്രെട്രിക് പോൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. Read More…
ഏറ്റുമാനൂർ വിമല ഹോസ്പിറ്റൽ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സഹകരണത്തോടെ സ്പെഷ്യലിറ്റി ഓ.പി വിഭാഗങ്ങൾ ആരംഭിക്കുന്നു
ഏറ്റുമാനൂർ വിമല ഹോസ്പിറ്റൽ മാർ സ്ലീവാ മെഡിസിറ്റി പാലായുമായി സഹകരിച്ച് ആരംഭിക്കുന്ന സ്പെഷ്യലിറ്റി ഓ.പി വിഭാഗങ്ങളുടെ ഉദ്ഘാടനം നടന്നു. ചടങ്ങിൽ പാലാ മാർ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കൊമ്മഡോർ ഡോ. പൊളിൻ ബാബു, ഏറ്റുമാനൂർ വിമല ഹോസ്പിറ്റൽ ഡയറക്റ്റർമാരായ ഡോ. ജീവൻ ജോസഫ്, ഡോ. പ്രീതി കോര എന്നിവർ ധാരണാ പത്രം കൈമാറി ഓ.പിയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. മാർച്ച് മാസം ആദ്യം Read More…
അതിരമ്പുഴ പള്ളി പെരുന്നാളിനോടനുബന്ധിച്ച് നഗരപ്രദക്ഷിണം നടക്കുന്നതിനാൽ ഏറ്റുമാനൂര്‍, അതിരമ്പുഴ ഭാഗങ്ങളില്‍ നാളെ വൈകുന്നേരം മുതൽ ഗതാഗത നിയന്ത്രണം
അതിരമ്പുഴ പള്ളി പെരുന്നാളിനോടനുബന്ധിച്ച് നഗരപ്രദക്ഷിണം നടക്കുന്നതിനാൽ ഏറ്റുമാനൂര്‍, അതിരമ്പുഴ ഭാഗങ്ങളില്‍ നാളെ വൈകുന്നേരം നാലു മുതൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ: •ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ MC റോഡ് വഴി ഗാന്ധിനഗര്‍ ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്.•മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഗാന്ധിനഗര്‍ ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് MC റോഡെ പോകേണ്ടതാണ്. •MC റോഡില്‍ പാറോലിക്കല്‍ ജംഗ്ഷനില്‍ നിന്നും അതിരമ്പുഴ പള്ളി ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ പോകുവാന്‍ പാടില്ല. Read More…
മംഗളം എൻജിനീയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ : സമഗ്രമായ അന്വേഷണം നടത്തുക : ബഷീർ ഇല്ലിക്കൽ
ഏറ്റുമാനൂർ: മംഗളം എൻജിനീയറിങ് കോളേജ് ഹോസ്റ്റലിലെ ഭക്ഷ്യ വിഷബാധയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് ബഷീർ ഇല്ലിക്കൽ ആവശ്യപ്പെട്ടു. കോളേജ് ഹോസ്റ്റലിൽ ഇതിനുമുമ്പ് പലതവണ വിദ്യാർത്ഥികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അധികൃതർ രഹസ്യമാക്കി വെക്കുകയായിരുന്നു. തുടർപഠനം മുടങ്ങും എന്ന ഭയത്താൽ വിദ്യാർത്ഥികൾ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകാൻ ഭയപ്പെടുകയായിരുന്നു. പലതവണ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ കുട്ടികൾ പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവന്ന് കഴിക്കാൻ അധികൃതർ വിലക്കുകയായിരുന്നു. കോളേജ് ഹോസ്റ്റലിൽ സ്ഥിരമായി മോശം ഭക്ഷണമാണ് Read More…
ഏറ്റുമാനൂരിൽ 7 പേരെ കടിച്ച നായ ചത്തു; പേവിഷ ബാധ സ്ഥിരീകരിച്ചു; കടിയേറ്റവർ നിരീക്ഷണത്തിൽ
കോട്ടയം: കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. സെപ്റ്റംബർ 28നാണ് ഏറ്റുമാനൂർ നഗരത്തിൽ തെരുവുനായ ആളുകളെ ആക്രമിച്ചത്. തിരുവല്ലയിലെ പക്ഷി മൃഗ രോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷയിൽ ഉണ്ടായിരുന്ന നായ കഴിഞ്ഞ ദിവസം ചത്തു. കഴിഞ്ഞ മാസമാണ് പേവിഷ ബാധ ലക്ഷണങ്ങളോടെ നായ നഗരത്തിൽ വ്യാപകമായി ആളുകളെ കടിച്ചത്. ഏഴ് പേർക്കാണ് അന്ന് കടിയേറ്റത്. അതിന് ശേഷം ഏറ്റുമാനൂർ നഗര സഭയുടെ പരിധിയിലുള്ള തെരുവുനായകൾക്കടക്കം പേവിഷബാധ Read More…