Erumely

എം. ഇ. എസ്. കോളേജ് എരുമേലിയുടെയും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും സംയുക്താഭിമുഖൃത്തിൽ ബൗദ്ധിക സ്വത്തവകാശത്തേ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

എരുമേലി: എം. ഇ. എസ്. കോളേജ് എരുമേലിയുടെയും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും സംയുക്താഭിമുഖൃത്തിൽ ലയൺസ് ക്ലബ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി, ‘ബൗദ്ധിക സ്വത്തവകാശത്തേ’കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. ഐ ക്യു എസി കോർഡിനേററർ രമാദേവി എ അദ്ധൃക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഷംലാബീഗം പരിപാടി ഉത്ഘാടനം ചെയ്തു. ലയൺസ് ക്ലബ്‌ ഡിസ്ട്രിക് സെക്രട്ടറി സിബി മാത്യൂ പ്ലാത്തോട്ടം മുഖപ്രഭാഷണം നടത്തി.

Erumely

പമ്പാവാലിയെ കുടിയിറക്കാൻ അനുവദിക്കില്ല: ജോസ് കെ മാണി എം പി

എരുമേലി : ബഫർ സോൺ വിഷയത്തിൽ കേരള കോൺഗ്രസ് (എം) പാർട്ടി കർഷകർക്കൊപ്പം എന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. ബഫർ സോൺ- വനമേഖല വിഷയത്തിൽ ആശങ്കയിലായ എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലി, പമ്പാവാലി, പ്രദേശങ്ങൾ സന്ദർശിച്ച് കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പാസ് മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി Read More…

Erumely

എം ഇ എസ് കോളേജ് എരുമേലിയുടെയും ലയൺസ് ക്ലബ് ഓഫ് അയർക്കുന്നത്തിന്റെയും സംയുക്താഭിമുഖൃത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി

എം. ഇ. എസ്. കോളേജ് എരുമേലിയുടെയും ലയൺസ് ക്ലബ് ഓഫ് അയർക്കുന്നത്തിന്റെയും, സംയുക്താഭിമുഖൃത്തിൽ ലയൺസ് ക്ലബ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി, ബോധവൽക്കരണ ക്ലാസ് നടത്തി. പ്രിൻസിപ്പൽ പ്രൊഫ. ഡോ. അനിൽ കുമാർ എസ് . അദ്ധൃക്ഷം വഹിച്ച പരിപാടിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ്‌ ഡിസ്ട്രിക് ഗവർണർ ഡോ. സണ്ണി വി സക്കറിയ നിർവഹിച്ചു. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഐക്യുഎസി ഡയറക്ടർ Read More…

Erumely

കണ്ണിമലയുടെ മുത്തശി യാത്രയായി

എരുമേലി :കണ്ണിമല പ്രദേശത്തെ ആദ്യ കാല കുടിയേറ്റ കുംടുംബാംഗമായ കല്ലക്കുളം പരേതനായ ഡൊമിനിക്കിൻ്റെ ഭാര്യ ഏലിയാമ്മ (106) നിര്യാതയായി. അഞ്ച് വർഷം മുൻപുവരെ ദിവസേന രാവിലെ രണ്ട് കീലോമീറ്റർ നടന്ന് മാതാവിന് സമർപ്പിക്കാനായി ഒരു പൂവും കരുതി ജപമാല ചൊല്ലി കൊണ്ട് പള്ളിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ സ്ഥിരമായി പോകുമായിരുന്നു. നാടൻ ഭക്ഷണങ്ങൾ മാത്രം കഴിച്ചിരുന്ന അമ്മച്ചിക്ക് ഏറ്റവും ഇഷ്ടം ചക്കയും ,നാടൻ പാലുമായിരുന്നു.എന്നും മണ്ണിനെ സ്നേഹിച്ചിരുന്ന കർഷക വനിതയായിരുന്ന അമ്മച്ചി ചെരുപ്പ് ധരിക്കുമായിരുന്നില്ല. മൂന്നു തലമുറയെ Read More…

Erumely

ശബരിമല തീർത്ഥാടനം; എരുമേലിയിൽ പ്രത്യേക എംഎൽഎ ഓഫീസ് തുറന്നു

എരുമേലി : ശബരിമല മണ്ഡല -മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് എരുമേലിയിൽ മുഴുവൻ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും, ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ള ആവശ്യമായ ക്രമീകരണങ്ങൾ തീർത്ഥാടന കാലം അവസാനിക്കും വരെ ഏകോപിപ്പിക്കുന്നതിനും, നേതൃത്വം വഹിക്കുന്നതിനും എരുമേലിയിൽ പ്രത്യേക എംഎൽഎ ഓഫീസ് ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം എരുമേലി സെൻട്രൽ ജംഗ്ഷനിലെ ക്രസന്റ് ബിൽഡിങ്ങിൽ സംസ്ഥാന സഹകരണ- രജിസ്ട്രേഷൻ- സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. തീർത്ഥാടനത്തിന് എത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും, ഇതിനായി എല്ലാ ഗവൺമെന്റ് Read More…

Erumely

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

എരുമേലി: ലയൺസ് ക്ലബ് ഓഫ് അടൂരും എം. ഇ. എസ് . കോളേജ് എരുമേലിയും സംയുക്തമായി ലയൺസ് ക്ലബ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം എ രുമേലി എക്സൈസ് ഇൻസ്പെക്ടർ ശ്രീ അമൽ രാജൻ നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ശ്രീമതി ഷംല ബീഗം എൻ.എസ് അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം Read More…

Erumely

ലഹരിക്കെതിരേ എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ സൈക്കിൾ റാലി സംഘടിപ്പിച്ചു

എരുമേലി: ലഹരിക്കെതിരേ നവകേരള മുന്നേറ്റം ക്യാമ്പയിന്റെ ഭാഗമായി എരുമേലി എക്സൈസ് റേഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തിൽ എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളുമായി ചേർന്ന് വിദ്യാർഥികളുടെ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. സൈക്കിൾ റാലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ ഫാ. വർഗീസ് ഫ്ളാഗ് ഓഫ് ചെയ്തു. എരുമേലി എക്സൈസ് ഇൻസ്‌പെക്ടർ അമൽ രാജൻ, പ്രിവന്റീവ് ഓഫീസർ എം.പി. സുനിൽ എന്നിവർ ആശംസ നൽകി. വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.കെ. നയന Read More…

Erumely

എരുമേലി പി ഡബ്യു ഡി റസ്റ്റ് ഹൌസിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം നാളെ

എരുമേലി : നിലവിലുള്ള എരുമേലി പി. ഡബ്യു. ഡി. റസ്റ്റ് ഹൌസിനോട്‌ ചേർന്ന് നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടന കർമ്മം സംസ്ഥാന പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ്, നാളെ രാവിലെ 10 മണിയ്ക്ക് നിർവഹിക്കുന്നു. ശബരിമല തീർത്ഥാടകർക്കും, പൊതുജനങ്ങൾക്കും ഒരു പോലെ ഏറെ പ്രയോജനം നൽകുന്ന പുതിയ കെട്ടിടസമുചയം, 1 കോടി 70 ലക്ഷം രൂപ മുതൽ മുടക്കി ആധുനിക സജ്ജീകരണങ്ങളോട് കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. പൂഞ്ഞാർ എം എൽ എ അഡ്വ. Read More…