ചേന്നാട്: എസ് എസ് എൽ സി പരീക്ഷയുടെ സമാപന ദിവസമായ ഇന്ന് വിദ്യാർത്ഥികൾക്ക് തണ്ണിമത്തനും ഉച്ച ഭക്ഷണവും നല്കി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ. പത്ത് വർഷം പഠിച്ച കലാലായത്തിൽ നിന്ന് പടി ഇറങ്ങുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ ഹാളിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ തണ്ണിമത്തൻ നല്കി. കൂടാതെ മറ്റു ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും പപ്പടവും സാമ്പാറും കൂട്ടി ഉച്ച ഭക്ഷണവും നല്കി സ്നേഹത്തോടെ മാതാപിതാക്കളോടപ്പം യാത്രയാക്കി. വിദ്യാർത്ഥികൾ അധ്യാപകരുടെ അനുഗ്രഹവും വാങ്ങിയാണ് ഭവനങ്ങളിലേക്ക് യാത്രയായത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ Read More…
തണ്ണീർ പന്തൽ ഒരുക്കിയും പഠനോൽസവം സംഘടിപ്പിച്ചും ചേന്നാട് നിർമ്മല എൽ.പി.സ്കൂൾ
ചേന്നാട്: കൊടും ചൂടിൽ നിന്ന് പക്ഷികൾക്കും പറവൾക്കും ആശ്വാസമായി ചേന്നാട് നിർമ്മല എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും തണ്ണീർ പന്തൽ ഒരുക്കി. കൂടാതെ പഠനോൽസവും സംഘടിപ്പിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീകല ആർ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് മെമ്പർമാരായ സുശീല മോഹനൻ, ഓൾവിൻ തോമസ്, ഷാന്റി തോമസ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് സുനിത വി നായർ, സ്കൂൾ മാനേജർ വിജയലക്ഷ്മി കോട്ടയിൽ, പി.ടി.എ പ്രസിഡന്റ് മനുമോഹൻ, സൗമ്യ മനോജ് എന്നിവർ നേതൃത്വം Read More…
കൃഷി പണികളും ജനസേവനവും ഒരുപോലെ കൊണ്ടുപോകുന്ന പഞ്ചായത്ത് മെമ്പർക്ക് ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ ആദരവ് നല്കി
ചേന്നാട് : സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ അന്താരാഷട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പഞ്ചായത്ത് മെമ്പർക്ക് ആദരവ് നല്കി. സ്വന്തം പുരയിടത്തിൽ വിവിധ കൃഷി രീതികൾ നടത്തുകയും, കാലി വളർത്തൽ, കോഴി വളർത്തൽ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുകയും ഒപ്പം ജന സേവനം നടത്തുകയും ചെയ്യുന്ന പൂഞ്ഞാർ പഞ്ചായത്ത് മെബർ ഷാന്റി തോമസ് കൊല്ലംപറമ്പിൽ ആണ് സ്കൂൾ ആദരവ് നല്കിയത്. സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി എസ്എച്ച് പൊന്നാട അണിയിച്ചു. മാനേജർ ഫാദർ Read More…
ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിൽ സയന്റിയ 2023
ചേന്നാട്: സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിൽ ചൊവ്വാഴ്ച്ച രാവിലെ പത്തു മുതൽ പഠനോൽസവ് – സയന്റിയ 2023 നടത്തും. രാവിലെ പത്ത് മണിക്ക് സ്കൂൾ മാനേജർ ഫാദർ തോമസ് മൂലേച്ചാലിൽ പഠനോൽസവ് 2023 ഉദ്ഘാടനം ചെയ്യും. ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച് വാർഡ് മെബർ ഷാന്റി തോമസ്, പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് മലയാളം. ഇംഗ്ലീഷ്. ഹിന്ദി ഭാഷകളിൽ വിദ്യാർത്ഥികൾ കലാ പരിപാടികൾ അവതരിപ്പിക്കും. അധ്യാപകരായ സിസ്റ്റർ ജോസ്മി എസ് എച്ച്, ജിസ ജെയ്സൺ, Read More…
ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് സ്കൂൾ വിദ്യാർത്ഥികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
ചേന്നാട് : കാരുണ്യത്തിന്റെ സ്നേഹ പൊതി 50 ദിനങ്ങൾ പിന്നിടുമ്പോൾ കൂടുതൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ് ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ. പഠനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയാണ് അധ്യാപകർ. കഴിഞ്ഞ ജൂൺ മാസത്തിൽ ആരംഭിച്ച സ്നേഹ പൊതി മണിയംകുളം രക്ഷാ ഭവനിലെ സഹോദരങ്ങൾക്കാണ് നല്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസമാണ് അറുപത് പൊതികൾ നല്കുന്നത്. അമ്പത് ദിവസങ്ങൾ പിന്നിട്ട സന്തോഷത്തിൽ വിദ്യാർത്ഥികൾ സ്നേഹ മധുരം എന്ന പോഗ്രാം സംഘടിപ്പിച്ചു. സ്നേഹ പൊതിയോടൊപ്പം വിദ്യാർത്ഥികളുടെ സംഭാവനയും Read More…
പേപ്പർ ക്യാരി ബാഗ് നിർമ്മിച്ച് സ്വയം തൊഴിൽ പദ്ധതിയുമായി ചേന്നാട് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ
ചേന്നാട്: ഒഴിവ് സമയങ്ങളിൽ ന്യൂസ് പേപ്പർ കൊണ്ട് ക്യാരി ബാഗ് നിർമ്മിച്ച് വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വില്പന നടത്തി നിർദ്ധനരായ വിദ്യാർത്ഥികളുടെ പഠന ചിലവിനായി തുക കണ്ടെത്തുകയാണ് ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിൽ വരുത്തുന്ന വിവിധ ദിനപത്രങ്ങളാണ് വിദ്യാർത്ഥികൾ ക്യാരി ബാഗ്‌നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. വിദ്യാർത്ഥികൾ നിർമ്മിക്കുന്ന കൂടുകൾ വാങ്ങാൻ വ്യാപാരികളും സ്ഥാപനങ്ങളും മുന്നോട്ട് വരുന്നുണ്ട്. ക്യാരി ബാഗിനോടപ്പം ലോഷൻ നിർമ്മാണത്തിലും സോപ്പ് നിർമ്മാണത്തിലും വിദ്യാർത്ഥികൾ സജീവമാണ്. മധ്യ വേനൽ അവധികാലത്ത് കൂടുതൽ പരിശിലനം Read More…
ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂളിൽ സയൻസ് കാർണിവൽ
ചേന്നാട്: മായം ചേരാത്ത നാടൻ ഭക്ഷണ പത്ഥാർത്ഥങ്ങളുടെ പ്രദർശനം ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിൽ. വിദ്യാർത്ഥികൾ ഒരുക്കുന്ന സയൻസ് ഫെസ്റ്റുവെൽ നാളെ രാവിലെ 10.30 മുതൽ സ്കൂൾ ഹാളിൽ നടക്കും. സ്കൂൾ മാനേജർ ഫാദർ അബ്രാഹം കുളമാക്കൽ കാർണിവൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി എസ് എ ച്ച്, പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം തുടങ്ങിയവർ പ്രസംഗിക്കും. കപ്പ, ചേന കാച്ചിൽ ചക്ക എന്നിവ കൊണ്ടുള്ള വിഭവങ്ങൾ, വിവിധ തരത്തിലുള്ള പലഹാരങ്ങൾ എന്നിവ Read More…
ഇംഗ്ലീഷിലും ഹിന്ദിയിലും സ്കൂൾ അസംബ്ലി നടത്തി ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂൾ
ചേന്നാട്: ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ മലയാളത്തോടപ്പം കൂടുതൽ പരിശിലനം നല്കുക എന്ന ലക്ഷ്യത്തോടെ ആഴ്ചയിൽ രണ്ടു ദിവസം ഹിന്ദിയിലും ഇംഗ്ലീഷിലും അസംബ്ലി നടത്തി ശ്രദ്ധയമാകുകയാണ് ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ. സ്കൂൾ പ്രതിഞ്ജ – സന്ദേശം, ന്യൂസ് എന്നിവയെല്ലാം ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലാണ് നടത്തുന്നത്. ഓരോക്ലാസ്സും ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നേടിയാണ് അസംബ്ലളി നടത്തുന്നത്. വിവിധ ഭാഷകളിൽ നടത്തുന്ന അസംബ്ലിക്ക് വിദ്യാർത്ഥികൾക്കിടയിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ് എച്ച് Read More…
രാഷ്ട്ര പിതാവിന്റെ എഴുപത്തിയഞ്ചാം രക്തസാക്ഷിത്വ ദിനത്തിൽ സ്മൃതി മണ്ഡപം ഒരുക്കി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ
ചേന്നാട്: രാഷ്ട്ര പിതാവിന്റെ എഴുപത്തി യഞ്ചാം രക്തസാക്ഷിത്വ ദിനത്തിൽ ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്മൃതി മണ്ഡ്പം ഒരുക്കി. ഗാന്ധിജിയുടെ ചിത്രത്തിന് മുമ്പിൽ പൂക്കൾ അർപ്പിച്ചു. അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളും അധ്യാപകരും ദീപം തെളിച്ച് പൂക്കൾ അർപ്പിച്ചു. തുടർന്ന് ദേശഭക്തി ഗാനം, പ്രസംഗം, ഗാന്ധി അനുസ്മരണം എന്നിവ നടത്തി.