ഉഴവൂർ സ്വദേശിയും യുവ ഗായകനുമായ തോമസ്കുട്ടി തോമസിന്റെ മരിയൻ ഭക്തി ഗാനം “ അമ്മേ മരിയെ മാതാവേ” സീറോ മലബാർ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കെ സി വൈ എൽ അതിരൂപത പ്രസിഡന്റ് ശ്രീ ലിബിൻ ജോസിന് നൽകികൊണ്ട് പ്രകാശനം ചെയ്തു.
ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ആണ് സംവിധാനം. മിഷണറീസ് ഓഫ് കംപാഷൻ അംഗം ഫാ ബിബിൻ പുല്ലാന്തിതൊട്ടിയിൽ രചന നിർവഹിച്ച ഗാനം നിർമ്മിച്ചിരിക്കുന്നത് തൊടുപുഴ സേവിയേഴ്‌സ് ഹോം ഡയറക്ടർ ഫാ. മാത്യു കുന്നോത്ത് ആണ്.