Erattupetta

വാഹനം മാസവാടകയ്ക്ക് എടുത്ത് തട്ടിപ്പ്; തലപ്പുലം സ്വദേശിയുടെ വാഹനം തിരിമറി നടത്തിയ കേസിലെ സൂത്രധാരന്‍ ഈരാറ്റുപേട്ടയില്‍ അറസ്റ്റില്‍

ഈരാറ്റുപേട്ടയില്‍ മാസ വാടകയ്ക്ക് വാഹനം വാങ്ങിയതിന് ശേഷം വാഹനം തിരികെ നല്‍കാതെ കബളിപ്പിച്ച കേസിലെ മുഖ്യ സൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു.

കായംകുളം ദേവി കുളങ്ങര ഭാഗത്ത് പുന്നൂര്‍പിസ്ഗ വീട്ടില്‍ ഡാനിയേല്‍ ഫിലിപ്പ് മകന്‍ ജിനു ജോണ്‍ ഡാനിയേല്‍ (38) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും കൂട്ടാളിയും ചേര്‍ന്ന് തലപ്പലം നാരിയങ്ങാനം സ്വദേശിയുടെ ബൊലേറോ വാഹനം മാസ വാടകയ്ക്ക് എടുക്കുകയും തുടര്‍ന്ന് വാഹനം തിരികെ നല്‍കാതെ കബളിപ്പിക്കുകയുമായിരുന്നു.

പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ജിനു ജോണിന്റെ കൂട്ടാളിയായ പാലക്കാട് സ്വദേശി ശിവശങ്കരപ്പിള്ളയെ പോലീസ് പിടികൂടിയിരുന്നു.

ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ജിനു ജോണാണ് ശിവശങ്കരപ്പിള്ളയെ മുന്‍നിര്‍ത്തി വാഹനങ്ങള്‍ മാസ വാടകയ്ക്ക് എടുപ്പിച്ച് കബളിപ്പിച്ചിരുന്നതെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശക്തമായ തിരച്ചിലിനോടുവില്‍ ഇയാളെ കായംകുളത്ത് നിന്നും പിടികൂടുകയായിരുന്നു.

ജിനു ജോണിന് എറണാകുളം നോര്‍ത്ത്, സൗത്ത്, പാലാരിവട്ടം, കളമശ്ശേരി, മൂവാറ്റുപുഴ,മാരാരിക്കുളം, കൊല്ലം വെസ്റ്റ് എന്നീ സ്റ്റേഷനുകളിലായി സമാനമായ 16 കേസുകള്‍ നിലവിലുണ്ട്.

ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ വര്‍ഗീസ് കുരുവിള, സി.പി.ഓ ഷമീര്‍എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published.