Crime

പാലാ മരിയൻ ആശുപത്രിക്ക് സമീപത്ത് വച്ച് യുവതിയെ ഇടിച്ചുതെറിപ്പിച്ച കാറിന്‍റെ ഡ്രൈവർ അറസ്റ്റിൽ

പാലായിൽ കാൽനട യാത്രക്കാരിയായ യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. പൂഞ്ഞാർ തെക്കേക്കര സ്വദേശി നോർബർട്ട് ജോർജിനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. വിമുക്തഭടനായ നോർബർട്ട് പൊതുമേഖലാ ബാങ്കിലെ ഉദ്യോഗസ്ഥനാണ്. കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കല്ലറ സ്വദേശിനി സ്നേഹ ഓമനക്കുട്ടൻ എന്ന യുവതിയെ പാലാ മരിയൻ ആശുപത്രിക്ക് സമീപത്ത് വച്ച് നോർബർട്ടിന്‍റെ കാർ ഇടിച്ചത്. യുവതി റോഡ് മുറിച്ചുകടക്കുമ്പോൾ എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്നേഹ റോഡിലേക്ക് തെറിച്ച് വീണെങ്കിലും നോർബർട്ട് കാർ നിർത്താൻ കൂട്ടാക്കിയില്ല. കൈയ്ക്ക് പൊട്ടലേറ്റ സ്നേഹ പിന്നീട് പൊലീസിൽ പരാതി നൽകി. ആദ്യ ഘട്ടത്തിൽ പരാതി പൊലീസ് കാര്യമായെടുത്തില്ലെങ്കിലും മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വാഹനം കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published.