ഈരാറ്റുപേട്ട : ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർസ് വർക്കേഴ്സ് ഫെഡറേഷൻ ( സിഐടിയൂ ) പൂഞ്ഞാർ ഏരിയ സമ്മേളനം നടന്നു.ഈരാറ്റുപേട്ട നായനാർ ഭാവനിൽ നടന്ന പ്രതിനിധി സമ്മേളനം സിഐടിയു കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം എവി റസ്സൽ ഉദ്‌ഘാടനം ചെയ്തു.
യോഗത്തിന് ഫെഡറേഷൻ ഏരിയ പ്രസിഡന്റ് കെഎൻ ഹുസൈൻ ആദ്യക്ഷനായി. ട്രെഷറർ ഡിഎസ് ദിലീപ് രക്ത സാക്ഷി പ്രമേയവും, ടി സുബാഷ് അനുശോചനവും പറഞ്ഞു. ഏരിയ സെക്രട്ടറി ടി എസ് സ്നേഹധനൻ പ്രവർത്തന റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ടിപി അജികുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ജോയി ജോർജ്, ജില്ലാ കമ്മിറ്റി അംഗം കുര്യാക്കോസ് ജോസഫ്, സിപിഐഎം ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ, ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി ഷാനവാസ്, ഏരിയ കമ്മിറ്റി അംഗം പിഎസ് അൻസാരി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : സെക്രട്ടറി : ടി എസ് സ്നേഹധനൻ, പ്രസിഡന്റ് : കെ എൻ ഹുസൈൻ, ട്രഷറർ : ഡി എസ് ദിലീപ്.