cherpunkal

ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിലെ നാഷണൽ സെമിനാർ സമാപിച്ചു

ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിൽ ‘ക്വാളിറ്റി എൻഹാൻസ്‌മെന്റ് ഇൻ ഹയർ എഡ്യൂക്കേഷൻ’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദ്വിദിന ദേശീയ സെമിനാർ മഹാത്മാ ഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ദേശീയ തലത്തിൽതന്നെ വിദ്യാഭ്യാസ രംഗത്ത് വരേണ്ട അനിവാര്യമായ മാറ്റങ്ങളെക്കുറിച്ചും, വിദ്യാഭ്യാസത്തിൻ്റെ ഗുണമേന്മ ഉറപ്പു വരുത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

കോളേജ് പ്രിൻസിപ്പൽ റവ ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി അധ്യക്ഷത വഹിച്ച ചടങ്ങിൽ മധുരൈ – കാമരാജ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊ. ഡോ. ആർ കർപ്പഗ കുമാരവേൽ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

കോളേജ് ബർസാർ റവ ഫാ റോയി മലമാക്കൽ, ഡീൻ ഓഫ് സ്റ്റഡീസ് ഡോക്ടർ വി വി ജോർജ്കുട്ടി, ഐക്യുഎസി കോർഡിനേറ്റർ ജെഫിൻ ജോസ്, സ്റ്റാഫ് സെക്രട്ടറി എൽസ മേരി സ്കറിയ എന്നിവർ സന്നിഹിതരായിരുന്നു.

ഗവേഷണ രംഗത്തെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നൂതനമായ ആശയങ്ങളെക്കുറിച്ചും, ഉന്നത വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും പ്രൊ. ഡോ ആർ കർപഗ കുമാരവേൽ, എം ജി യൂണിവേഴ്‌സിറ്റി സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടറും പാലാ സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. കെ.കെ. ജോസ് എന്നിവർ ക്ലാസുകൾ നയിച്ചു.

തുടർന്നു നടന്ന പ്രബന്ധാവതരണത്തിൽ ഡോ ഷെമി ജോൺ (സെന്റ് തോമസ് കോളേജ് പാലാ ), ഡോ ഷിജി ഗ്രേസ് (സി എം എസ് കോളേജ് കോട്ടയം ) റവ ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, തങ്കം ജോസ്, അഞ്ജുഷ പി എസ്, ബിലാസ് കെ ജെ, ധന്യ മരിയ ബാബു, (ബി വി എം കോളേജ് ചേർപ്പുങ്കൽ ) എന്നിവർ പങ്കെടുത്തു. ബി വി എം കോളേജ് ഡീൻ ഓഫ്‌ സ്റ്റഡീസ് ഡോ. ജോർജുകുട്ടി വട്ടോത്ത് മോഡറേറ്ററായിരുന്നു.

Leave a Reply

Your email address will not be published.