ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സെർമണി മാർച്ച് 27 നു തിങ്കളാഴ്ച നടത്തുന്നു. രാവിലെ 10.30 നുള്ള കൊൺവക്കേഷൻ ചടങ്ങിൽ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടാണ് മുഖ്യാതിഥി.
കോളേജ് മാനേജർ വെരി റവ. ഫാ. ജോസഫ് പാനാമ്പുഴ അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ ബേബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കും.

ബർസാർ ഫാ. റോയി മലമാക്കൽ ആശംസയും ഡീൻ ഓഫ് സ്റ്റഡീസ് ഡോ ജോർജ്കുട്ടി വട്ടോത്ത് നന്ദിപ്രകാശനവും നടത്തും. വിദ്യാർത്ഥികളോടൊപ്പം മാതാപിതാക്കളും ചടങ്ങിൽ പങ്കെടുക്കും.