ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡ് അംഗം കുഴിപ്ലാക്കിൽ സ്റ്റീഫൻന്റെ വീട്ടിൽ വിരുന്നു വന്ന കല്ലുംതൂവാല മാതൃകയിൽ ഉള്ള പൂമ്പാറ്റ നാട്ടുകാർക്ക് കൗതുക കാഴ്ചയായി. ഇന്നലെയാണ് ഈ പൂമ്പാറ്റ വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
ഉഴവൂര്‍ ഗ്രാമപഞ്ചായത്തിൽ നിന്നും ലൈസൻസ് എടുക്കുന്നതിനും കെട്ടിട നികുതി അടയ്ക്കുന്നതിനും നികുതി ദായകരുടെ സൗകര്യാർത്ഥം മോനിപ്പള്ളി സംസ്കാരിക നിലയത്തില്‍ വച്ച് ഇന്ന് രാവിലെ 11 മണിമുതല്‍ 1 മണി വരെ നടത്തുന്ന കളക്ഷന്‍ ക്യാമ്പില്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പിഴപ്പലിശ ഒഴിവാക്കിയിട്ടുള്ളതിനാല്‍ നികുതിദായകർ പ്രസ്തുത സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. 13 വാര്‍ഡുകളിലേയും കെട്ടിട നികുതി ഇവിടെ സ്വീകരിക്കുന്നതാണെന്ന് ഉഴവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഉഴവൂർ : ഉഴവൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ മാമ്പഴം ചോദിച്ചെത്തി ഇവരുടെ സ്വർണ്ണം കവർന്ന കേസിൽ മൂന്നു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ വെള്ളിയാമറ്റം കൊള്ളിയിൽ വീട്ടിൽ അജേഷ് (39), പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ചൂരന്നൂർ ഭാഗത്ത് നരിയിടകുണ്ടിൽ വീട്ടിൽ രാമചന്ദ്രൻ(57), തൊടുപുഴ കാഞ്ഞാര്‍ ഞൊടിയപള്ളില്‍ ജോമേഷ് ജോസഫ് (38) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. അജേഷും സുഹൃത്തായ അഷ്റഫും കഴിഞ്ഞമാസം 25 ആം തീയതി ഉച്ചയോടു കൂടി സ്കൂട്ടറിൽ ഉഴവൂർ പെരുന്താനം Read More…
ഗ്രാമപഞ്ചായത്തിലെ എല്ലാ മണ്ണ് റോഡുകളും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് / ഇന്റർലോക് ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിനാണ് പദ്ധതിതയ്യാറാക്കിയിരിക്കുന്നത്. അങ്ങനെ മണ്ണ് റോഡ് രഹിത പഞ്ചായത്ത് ആവുക എന്നതാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. എം ജി എൻ ആർ ജി എസ് പദ്ധതിയിൽ ഉൾപെടുത്തി 5,325,262 രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു. വാർഡ് ഒന്ന് കട്ടയ്ക്കൽ ആലപുരം റോഡ് (474655 രൂപ) വാർഡ് രണ്ട് കുന്നക്കാട്ട് തെനം കുഴി റോഡ് Read More…