accident

പാലായ്ക്ക് സമീപം മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു ; 14 പേർക്ക് പരുക്ക്

പാലായ്ക്ക് സമീപം മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. 5 പേർക്ക് സാരമായ പരിക്കുണ്ട്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തമിഴ്നാട് വെല്ലൂരിൽ നിന്നുളള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. റോഡിന് സമീപത്തെ മതിലിലേക്ക് ബസ് ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്.

ബസിന്റെ ജനൽ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചവർക്കാണ് സാരമായി പരിക്കേറ്റത്. ഡ്രൈവർ ഉറങ്ങി പോയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി ഒരു മണിയോടെയായിരുന്നു അപകടം നടന്നത്.

Leave a Reply

Your email address will not be published.