News

ബഫര്‍ സോണ്‍ : സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം വരുത്തിയ വിനയെന്ന് ജോര്‍ജ് കുര്യന്‍

എയ്ഞ്ചല്‍ വാലി: കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകളും സ്ഥിതി വിവര കണക്കുകളും സമയബന്ധിതമായി നല്‍കാതെ വച്ച് താമസിപ്പിച്ച കേരള സര്‍ക്കാറിന്റെ അലംഭാവമാണ് ബഫര്‍ സോണ്‍ വിഷയത്തില്‍ വിനയായതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍.

കാട്ടുപന്നിയെ വെടിവയ്ക്കുന്നതടക്കം കര്‍ഷക താല്പര്യത്തിന് ഒപ്പം നിലകൊണ്ടത് കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരാണ് . ബഫര്‍ സോണില്‍ ഉള്‍പ്പെട്ട ജനവാസ മേഖലയിലെ ജനങ്ങളെ കൂടിയൊഴുപ്പിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല.

കുടിയൊഴുപ്പിക്കല്‍ ഭീഷണി നേരിടുന്ന എയ്ഞ്ചല്‍ വാലിയിലെ ജനങ്ങള്‍ക്കൊപ്പം ബിജെപിയും നരേന്ദ്ര മോദി സര്‍ക്കാരും ഉണ്ടാകും. കേന്ദ്ര ഗവണ്‍മെന്റിനെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്താന്‍ ബി ജെ പി പ്രതിഞ്ജാബനദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി ജില്ലാ പ്രസിഡണ്ട് ലിജിന്‍ ലാല്‍ നയിച്ച ബഫര്‍ സോണ്‍ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് റോയ് ചാക്കോ അധ്യക്ഷത വഹിച്ചു.

ജാഥ ക്യാപ്റ്റന്‍ ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ ജെ പ്രമീള ദേവി, സംസ്ഥാന വക്താവ് അഡ്വ എന്‍ കെ നാരായണന്‍ നമ്പൂതിരി, ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി അഡ്വ നോബിള്‍ മാത്യു, എയ്ഞ്ചല്‍ വാലി സംരക്ഷണ സമിതിയുടെ നേതാവ് പി ജെ സെബാസ്റ്റ്യന്‍, മലയരായ സമുദായ പ്രതിനിധി പി കെ ദിവാകരന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി ജി ബിജുകുമാര്‍, എസ് രതീഷ്, മേഖല വൈസ് പ്രസിഡന്റ്മാരായ എന്‍ പി കൃഷ്ണ കുമാര്‍, ടി എന്‍ ഹരികുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് മാരായ കെ പി ഭുവനേഷ്, എം ആര്‍ അനില്‍ കുമാര്‍, മിനര്‍വ മോഹന്‍, ജില്ലാ സെക്രട്ടറിമാരായ അഖില്‍ രവീന്ദ്രന്‍, സോബിന്‍ ലാല്‍, വിനൂബ് വിശ്വം, ലേഖ അശോക്, ജില്ലാ ട്രഷറര്‍ ഡോ ശ്രീജിത്ത് കൃഷ്ണന്‍, ജില്ലാ സെല്‍ കോഡിനേറ്റര്‍ കെ ആര്‍ സോജി, സുമിത് ജോര്‍ജ്, പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് രാജേഷ് കുമാര്‍, സി എന്‍ സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.