kunnonni

കുന്നോന്നിയിലെ ബി.എസ്.എന്‍.എല്‍. ഫോണുകള്‍ നിശ്ചലം; അടിയന്തിര പരിഹാരം വേണമെന്ന് റെസിഡന്‍സ് അസോസിയേഷന്‍

കുന്നോന്നിയിലെ ബി.എസ്.എന്‍.എല്‍. ഫോണുകള്‍ ഇന്നലെ വൈകുന്നേരം 6 മുതല്‍ നിശ്ചലം. അടിയന്തിര പരിഹാരം വേണമെന്ന് റെസിഡന്‍സ് അസോസിയേഷന്‍. അല്ലാത്തപക്ഷം കൂട്ടത്തോടെ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് പോര്‍ട്ട് ചെയ്യാന്‍ കൂട്ടായ തീരുമാനം.

കുന്നോന്നിയിലെ ബി.എസ്.എന്‍.എല്‍. സംവിധാനം അടിക്കടി തകരാറിലാണ്. ഇവിടെയുള്ള എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ടോ, ടവറുമായി ബന്ധപ്പെട്ടോ തകരാറുകള്‍ പരിഹരിക്കാന്‍ ജീവനക്കാരോ കാവല്‍ക്കാരോ പോലുമില്ല. അതുകൊണ്ടുതന്നെ തകരാറുകള്‍ പരിഹരിച്ചു വരുമ്പോഴേക്കും മണിക്കൂറുകളോ, ദിവസങ്ങളോ കഴിഞ്ഞാലും അത്ഭുതപ്പെടാനില്ല.

കുട്ടികളുടെ പരീക്ഷാ കാലത്ത് നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് പഠനകാര്യങ്ങളെ ബാധിക്കുന്നുണ്ട്. ബി.എസ്.എന്‍.എല്‍-നെ മാത്രം ആശ്രയിച്ചു നില്‍ക്കുന്നവര്‍ക്ക് ഇരുട്ടടി പോലെയാണ് ഈ എക്‌സ്‌ചേഞ്ചിലെ തകരാറുകള്‍.

വൈദ്യുതി നിലച്ചാലും ഫോണുകളുടെ കാര്യം തഥൈവ. എക്‌സ്‌ചേഞ്ച് സംവിധാനത്തില്‍ സ്ഥാപിച്ചിരിക്കുന്ന മോഡ്യൂളിന് തകരാര്‍ സംഭവിച്ചത് മൂലം പവര്‍ ഫെയിലിയര്‍ ഉണ്ടായതാണ് 2 ജി, 3 ജി സൈറ്റ് ഡൗണ്‍ ആയതിന് കാരണമെന്ന് സബ് ഡിവിഷണല്‍ എന്‍ജിനീയര്‍ അനില്‍ കുമാര്‍ അറിയിച്ചു.

തകരാറുകളുമായി ബന്ധപ്പെട്ടുള്ള വിഷയം ആന്റി കറപ്ഷന്‍ മിഷന്‍ അഡ്മിനിസിട്രേറ്റര്‍ പ്രസാദ് കുരുവിളയുമായി സംസാരിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. തകരാറുകള്‍ ഉടന്‍ പരിഹരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published.