നിങ്ങൾ പ്ലസ് ടു പാസ്സായവരാണോ? ഹ്യൂമാനിറ്റീസോ, കൊമേഴ്‌സോ, സയൻസോ ഏതു സ്ട്രീമും ആയിക്കൊള്ളട്ടെ ഇനി മുതൽ നിങ്ങൾക്കും എം ജി യൂണിവേഴ്സിറ്റിയുടെ കീഴിൽ ബി എസ് സി ഇലക്ട്രോണിക്സ് കോഴ്സ് പഠിക്കാം. ഇതിനായി ഈ വർഷം മുതൽ രാമപുരം മാർ ആഗസ്തീനോസ് കോളജിൽ BSc Electronics ൽ അഡ്മിഷൻ നേടാം.
സയൻസ് പഠിച്ച വിദ്യാർത്ഥിക്കുമാത്രമേ ഇലക്ട്രോണിക്സ് പഠിക്കുവാൻ സാധിക്കുകയുള്ളു എന്ന വർഷങ്ങളായുള്ള എലിജിബിലിറ്റി ക്രയറ്റീരിയക്കാണ് നിലവിൽ മാറ്റം വന്നിരിക്കുന്നത്.
ഇൻഫോസിസ് ,ടി സി എസ്, വിപ്രോ മുതലായ മൾട്ടി നാഷണൽ സോഫ്റ്റ്‌വെയർ കമ്പനികളിൽ ജോലി നേടുവാൻ ഇനി മുതൽ പ്ലസ് ടുവിൽ സയൻസ് പഠിച്ച വിദ്യാർത്ഥിക്ക് മാത്രമല്ല കോമേഴ്സും ഹ്യൂമാനിറ്റീസും പഠിച്ച വിദ്യാർത്ഥികൾക്കും യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനത്തോടെ സാധ്യമാകും . ഇലക്ട്രോണിക്സിൽ അഭിരുചിയുള്ള ആർക്കും ഇനി മുതൽ ഇലക്ട്രോണിക്സ് ബിരുദധാരിയാവാം.

2023 -24 വർഷത്തെ ബിരുദ പ്രവേശനം ആരംഭിച്ചിരിക്കുന്ന ഈ സമയത്ത് എം ജി. യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനം എല്ലാ വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനകരമാണ്. Mob: 9526693639. 8281257911