Erattupetta

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ലൈബ്രറികൾക്ക് 3 ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള 29 ലൈബ്രറികൾക്കായി മൂന്നുലക്ഷം രൂപയുടെ പുസ്തകങ്ങൾ എംഎൽഎ ഫണ്ടിൽ നിന്നും വാങ്ങി ലൈബ്രറികൾക്ക് കൈമാറിയതായി പൂഞ്ഞാർ എംഎൽഎ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളിലെ പുരോഗതി ലക്ഷ്യം വച്ചും, യുവതലമുറയെ വായനയിലേക്ക് ആകർഷിക്കുക എന്ന ഉദ്ദേശത്തിലുമാണ് ഇപ്രകാരം ലൈബ്രറികൾക്ക് പുതിയ പുസ്തകങ്ങൾ വാങ്ങി നൽകിയതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

ഡിസ്കൗണ്ടും, ലൈബ്രറികൾക്കുള്ള പ്രത്യേക കമ്മീഷൻ കിഴിവും കൂടി ഉൾപ്പെടുത്തി ഓരോ ലൈബ്രറികൾക്കും 16,000 രൂപ പ്രകാരം മുഖവിലയുള്ള പുസ്തകങ്ങളാണ് വാങ്ങി നൽകിയിട്ടുള്ളത്. വിവിധ ലൈബ്രറികളിൽ എംഎൽഎ നേരിട്ടെത്തി ഭാരവാഹികൾക്ക് പുസ്തകങ്ങൾ കൈമാറുകയായിരുന്നു.

ശോഭന പബ്ലിക് ലൈബ്രറി പഴയിടം, Y M A ഗ്രന്ഥശാല ,ചേനപ്പാടി, മുട്ടപ്പള്ളി പബ്ലിക് ലൈബ്രറി,ഗ്രാമദീപം ഗ്രന്ഥശാല നെടുങ്കാവുവയൽ,മഹാത്മാഗാന്ധി ഗ്രന്ഥശാല, പാണപിലാവ്,ടാഗോർ വായനശാല, ഇടകടത്തി,Y M A കണമല,എയ്ഞ്ചൽ ഗ്രന്ഥശാല, എയ്ഞ്ചല്‍വാലി, ഗ്രാമോദ്ധാരണ ലൈബ്രറി, ചെറുമല, മുരിക്കുംവയൽ പബ്ലിക് ലൈബ്രറി,ഡോ. K R നാരായണൻ സ്മാരക ഗ്രന്ഥശാല, പുഞ്ചവയൽ, നെഹ്‌റു മെമ്മോറിയൽ ഗ്രന്ഥശാല, കോരുത്തോട്, സഹൃദയ ഗ്രന്ഥശാല, മടുക്ക,ത്രിവേണി ലൈബ്രറി,കൂട്ടിക്കല്‍,ബാപ്പുജി ഇൻഫറമേഷൻ സെന്‍റര്‍, ഏന്തയാർ,ഗ്രാമദീപം ലൈബ്രറി, പറത്താനം, ബ്രദേഴ്സ് ഗ്രാമീണ വായനശാല,വേലനിലം, ഗാന്ധിജി സ്മാരക ഗ്രന്ഥശാല, ഇടക്കുന്നം,ദീപ്തി ഗ്രന്ഥശാല, പാലമ്പ്ര, പബ്ലിക് ലൈബ്രറി, പറത്തോട്,പബ്ലിക് ലൈബ്രറി & റീഡിങ് സെന്‍റര്‍ , ചോറ്റി,ദേശീയ വായനശാല,ഊരക്കനാട്,പബ്ലിക് ലൈബ്രറി,ചിറ്റടി, പീപ്പിള്‍സ് ലൈബ്രറി,തീക്കോയി,ഗ്രാമോദയം വായനശാല ,ചോലത്തടം,പബ്ലിക് ലൈബ്രറി ,പാതാമ്പുഴ, A.T.M ലൈബ്രറി, പൂഞ്ഞാര്‍,നാഷണല്‍ ലൈബ്രറി,കൊണ്ടൂര്‍,ജയകേരളം ലൈബ്രറി,കാക്കാനഗര്‍ ,ഈരാറ്റുപേട്ട എന്നീ ലൈബ്രറികൾക്കാണ് പുസ്തകങ്ങൾ നൽകിയിട്ടുള്ളത്.

തുടർന്നും ഗ്രന്ഥശാലകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും, മികച്ച പ്രവർത്തനത്തിനും ആവശ്യമായ ധനസഹായവും, പിന്തുണയും നൽകുമെന്നും എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

Leave a Reply

Your email address will not be published.