ഈരാറ്റുപേട്ട:ൽ മീനച്ചിലാറിന്റെ ഈലക്കയം ഭാഗത്ത് പുഴയുടെ ഇരുകരകളിലുമായി 4 കടവുകളിൽ സുരക്ഷ മുന്നറിയിപ്പ് ബോർഡുകൾ നഗരസഭ സ്ഥാപിച്ചതായി ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അറിയിച്ചു.
ഈരാറ്റുപേട്ട: സമൂഹത്തിൽവർധിച്ച് വരുന്ന ലഹരി എന്ന സാമൂഹിക തിന്മക്കെതിരെ അൻസാറുൽ ഇസ്ലാം മദ്റസയിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. കേരള ഇസ്ലാമിക് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ശനിയാഴ്ച രാവിലെയാണ് പരിപാടി നടത്തിയത്. മുതിർന്ന വിദ്യാർത്ഥിനി ആസിയ മുനീർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കുട്ടികൾ ഏറ്റുപറഞ്ഞു. ഇമാം അനസുൽ ഖാസിമി നേതൃത്വം നൽകി. പിറ്റി എ പ്രസിഡന്റ് ഹസീബ് വെളിയത്ത് ,അനസ് കൂറുമുളം തടത്തിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
അരുവിത്തുറ : ലയൺസ് ഡിസ്ട്രിക്ട് 318B- ലെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സെൻറ്. അൽഫോൻസാ പബ്ലിക് സ്കൂളിലെ UP, HS വിഭാഗം വിദ്യാർത്ഥികൾക്കായി ‘സോഫ്റ്റ് സ്കിൽ ഡെവലപ്മെൻറ് ‘ എന്ന വിഷയത്തിൽ യുവജന ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസിലി അധ്യക്ഷ ആയ പ്രോഗ്രാം ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അരുൺ കുളമ്പള്ളി Read More…