kottayam

കോട്ടയത്ത് 80 ഓളം ന്യൂനപക്ഷ കുടുംബങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്നും രാജി വച്ച് ബിജെപിയിൽ ചേർന്നു

കോട്ടയം: മതമൗലിക വാദികള്‍ക്ക് രാജ്യത്ത് മറ്റൊരിടത്തും ലഭിക്കാത്ത പിന്തുണ കേരളത്തില്‍ ലഭിക്കുന്നത് എങ്ങനെയെന്ന് ചിന്തിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോട്ടയം ജില്ലയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ അംഗത്വമെടുത്ത 80ഓളം ന്യൂനപക്ഷ കുടുംബങ്ങൾ നല്കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവരെ നേരില്‍കാണുന്നതിന് എകെജി സെന്ററിന്റെയോ കോണ്‍ഗ്രസ് നേതാക്കളുടെയോ അനുവാദം വാങ്ങേണ്ട കാര്യമില്ല. ബിജെപി പ്രവര്‍ത്തകര്‍ ഈസ്റ്റര്‍ ദിനത്തില്‍ ആശംസകളറിയിക്കാന്‍ ക്രൈസ്തവ ഭവനങ്ങളില്‍ എത്തിയപ്പോള്‍ ഇരുമുന്നണികളും അങ്കലാപ്പിലായി. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാജ്യത്തൊരിടത്തും ഒരു വിഭാഗത്തിനുമെതിരെ അക്രമം ഉണ്ടായിട്ടില്ല. വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങളെ പെരുപ്പിച്ച് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുന്തിരിക്കം കരുതിക്കോയെന്ന് ഒരു ഭീകരസംഘടന മുദ്രാവാക്യം വിളിച്ചപ്പോള്‍ കോണ്‍ഗ്രസ് പോലും പ്രതികരിച്ചില്ല.

പ്രണയം നടിച്ച് പെണ്‍കുട്ടികളെ ഭീകരക്യാമ്പുകളിലേക്ക് അയക്കുന്ന സാഹചര്യമാണുള്ളത്. ഇത്തരം പ്രശ്‌നങ്ങളിള്‍ ബിജെപി മാത്രമാണ് പ്രതികരിച്ചത്. യോജിച്ചു നിന്നാല്‍ കേരളത്തിലെ ഈ വിപത്തിനെ ചെറുക്കാന്‍ സാധിക്കും. സഭകളുടെ സ്ഥാനാര്‍ത്ഥികളായി വിജയിച്ചവര്‍ പോലും തിരിഞ്ഞു നോക്കാതെ വന്നതോടെയാണ് മതമേലദ്ധ്യക്ഷന്മാര്‍ പ്രതികരിക്കേണ്ടിവന്നത്.

പ്രതികരണം ഉണ്ടായതോടെ യുഡിഎഫും എല്‍ഡിഎഫും വലിയ പ്രശ്‌നമാണ് ഉണ്ടാക്കിയത്. മുസ്ലീം പുരോഹിതരാണ് പ്രതികരിച്ചിരുന്നതെങ്കിലും ഇരുമുന്നണികളും മൗനം പാലിച്ചേനെ. വോട്ട് ബാങ്ക് രാഷ്ട്രീയമല്ല, സാധാരണ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കേരളത്തിനെ ഇപ്പോഴത്തെ ദുരവസ്ഥയില്‍ നിന്ന് രക്ഷിക്കാന്‍ മോദിക്ക് മാത്രമേ സാധിക്കുകയുള്ളുവെന്ന തിരിച്ചറിവ് ജനങ്ങളില്‍ ഉണ്ടായി തുടങ്ങിയെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസ്, സിപിഎം, ആര്‍എസ്പി, ഡിവൈഎഫ്‌ഐ, സിഐടിയു എന്നീ സംഘടനകളില്‍ നിന്നുള്ള 80ഓളം ന്യൂനപക്ഷ കുടുംബങ്ങൾ ചൊവ്വാഴ്ച ബിജെപിയില്‍ അംഗത്വമെടുത്തത്. കോട്ടയം ബിജെപി ഓഫീസില്‍ നടന്ന യോഗത്തില്‍ അംഗത്വമെടുത്ത പ്രവര്‍ത്തരെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സ്വീകരിച്ചു.

ആര്‍എസ്പിയുടെ യുവജനവിഭാഗമായ ആര്‍വൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് ഒബിന്‍ തോമസ്, റിട്ട. പ്രൊഫ. സെബാസ്റ്റ്യന്‍ ഡോമിനിക്, റിട്ട. ഡെപ്യൂട്ടി കമ്മിഷണർ അഡ്വ വി.വി ജോർജ് കുട്ടി, കോണ്‍ഗ്രസ് ചങ്ങനാശ്ശേരി ബ്ലോക്ക് സെക്രട്ടറി ജോമോന്‍ ജോസഫ്,ജിമ്മി ജോർജ് , ദിലീപ് താരമപ്പള്ളിയിൽ,പി റ്റി ഏബ്രഹാം ജൂബിലി, പ്രമുഖ വ്യവസായി സജി മാത്യു, സിഎസ്ഡിഎസ് വാഴൂര്‍ യൂണിറ്റ് പ്രസിഡന്റ് ജോണി തോമസ്, ക്രിസ്ത്യന്‍ യൂത്ത് മൂവ്‌മെന്റ് കാഞ്ഞിരപ്പള്ളി കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് എബ്രഹാം തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടെ 80 ഓളം പ്രവര്‍ത്തകരാണ് അംഗത്വമെടുത്തത്.

ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ യോഗത്തിൽ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ്ജ് കുര്യന്‍, സംസ്ഥാന വക്താവ് അഡ്വ. നാരായണന്‍ നമ്പൂതിരി, നേതാക്കളായ അഡ്വ. നോബിള്‍ മാത്യു, സുമിത് ജോര്‍ജ്ജ്, പി.ജി. ബിജുകുമാര്‍, എസ്. രതീഷ്, കെ.പി. ഭുവനേശ്, മിനർവ്വ മോഹൻ,അഖില്‍ രവീന്ദ്രന്‍, സോബിന്‍ ലാല്‍, ലാൽ കൃഷ്ണ, അരുൺ മൂലേടം,ടി.ബി.ബിനു, റോയി ചാക്കോ, ശ്രീജിത്ത് മീനടം , മഞ്ജു ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.