kottayam

ത്രിപുര, നാഗാലാ‌ൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലെ വമ്പിച്ച വിജയത്തെ തുടർന്ന് കോട്ടയം നഗരത്തിൽ ബിജെപി ആഹ്ളാദ പ്രകടനം നടത്തി

ത്രിപുര, നാഗാലാ‌ൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലെ വമ്പിച്ച വിജയത്തെ തുടർന്ന് കോട്ടയം നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം ബിജെപി ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ ഈ വിജയത്തിന് ഇരട്ടി മധുരം ഉണ്ടെന്നു ലിജിൻ ലാൽ പറഞ്ഞു. കേരളത്തിലും ഇത് പ്രതിഭലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ എം ആർ അനിൽകുമാർ, റീബ വർക്കി, ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ, മണ്ഡലം പ്രസിഡന്റ്‌ അരുൺ മൂലെടം, ജനറൽ സെക്രട്ടറി സുമേഷ് സി കെ,നഗര സഭ കൗൺസിൽ അംഗങ്ങൾ ആയ വിനു ആർ മോഹൻ, ബിജു കുമാർ പി എസ്, ദിവ്യ സുജിത്, ജില്ലാ കമ്മിറ്റി അംഗം ഡി എൽ ഗോപി, രാജേഷ് കുമാർ കൈലാസം, അനിൽ കുമാർ എം എൻ, ജതീഷ് കൊടപ്പള്ളി, നിഷാദ് പി എൻ,പ്രദീപ്‌ പാപ്പാലി,സിന്ധു അജിത്, വിദ്യാ സുദീപ്, അനീഷ പ്രദീപ്‌ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.