ഉപ്പുതൊട്ട് കർപ്പൂരത്തിനു വരെ ഉണ്ടായിട്ടുള്ള വൻ വില വർദ്ധന കുടുംബങ്ങൾക്ക് വൻ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാൽ വിപണിയിൽ സർക്കാർ അടിയന്തിരമായ് ഉടപ്പെട്ട് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് ആവിശ്യപ്പെട്ടു.
38 രൂപ വില ഉണ്ടായിരുന്ന അരിക്ക് 60 രൂപയാണ് ഇത് ജനങ്ങൾക്ക് എങ്ങനെ താങ്ങാനാവുമെന്ന് ബിജു ചെറുകാട് ചോദിച്ചു. പഴയ വിലയിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാൻ സർക്കാർ തയ്യാറകണമെന്നും നിഷ്ക്രിയത്വം വെടിയണമെന്നും ബിജു ചെറുകാട് ആവിശ്യപ്പെട്ടു.