കോട്ടയം: ഫുട്ബോൾ വേൾഡ് കപ്പ് ഖത്തറിൽ നടക്കുമ്പോൾ ഫുട്ബോൾ പ്രേമികളുടെ വികാരവും ആരാധനയുമുള്ള ഇന്ത്യൻ ജനതയെ ഇരുത്തി ചിന്തിപ്പിക്കുന്നതാണെന്നും ഇന്ത്യയ്ക്ക് നല്ലൊരു ഫുട്ബോൾ ടീം വേണ്ടതാണെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് ചൂണ്ടിക്കാട്ടി.
എത്ര മിസൈൽ ബഹിരാകാശത്തേക്ക് അയച്ചാലും എന്തെല്ലാം പുരോഗതി കൈവരിച്ചാലും ഇത്തരം സന്ദർഭങ്ങളിൽ ഇന്ത്യയുടെ ശബ്ദം കേൾക്കാനില്ലാതെ പോകുന്നത് ദുഃഖകരമാണ് . വേൾഡ് കപ്പ് യോഗ്യത നേടിയെടക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീമിനെ സജ്ജമാക്കണമെന്നും ബിജു ചെറുകാട് ആവിശ്യപ്പെട്ടു.