പാലാ: സാധാരണക്കാരൻ്റെ വാഹനമായ സൈക്കിളിൻ്റെ ജി എസ് ടി പന്ത്രണ്ട് ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമായി കുറയ്ക്കണമെന്ന് കേരളാ സൈക്കിൾ ഡീലേഴ്സ് അസോസിയേഷൻ വനിതാ വിംഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
യുവജനങ്ങളെ വഴിതെറ്റിക്കുന്ന മയക്കുമരുന്ന് മാഫിയാകൾക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം കേരള സൈക്കിൾ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബാബു പറയത്തുകാട്ടിൽ ഉദ്ഘാടനം ചെയ്തു.
വനിതാ വിംഗ് സംസ്ഥാന പ്രസിഡൻ്റ് ഷെൽജി ദീപു അധ്യക്ഷത വഹിച്ചു. ജയചന്ദ്രിക, നിതാ രഞ്ജിത്, റോയി ജോസ്, കോട്ടയം ജില്ലാ പ്രസിഡൻ്റ് മാർട്ടിൻ, നിതിൻ, റോയി എന്നിവർ പ്രസംഗിച്ചു.
കേരള സൈക്കിൾ ഡീലേഴ്സ് അസോസിയേഷൻ വനിത വിംഗ് സംസ്ഥാന പ്രസിഡന്റ് ഷെൽജി ദീപു (രവീസ് സൈക്കിൾസ്, പാലാ), സംസ്ഥാന സെക്രട്ടറിയായി നിത രഞ്ജിത്ത് (കെ ബി ശർമ, കോട്ടയം) എന്നിവരെ തെരഞ്ഞെടുത്തു.