chemmalamattam

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം: ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് – ഇടവകയിലെ അമ്പതോളം കലാകാരൻമാരും കലാകാരികളും അണിനിരക്കുന്ന ബൈബിൾ നാടകം.

“ആ ശബ്ദം നിലച്ചിട്ടില്ല” ഇന്ന് രാത്രി 7 മണിക്ക് പാരിഷ്ഹാളിൽ നടക്കും. വി.ബൈബിളിലെ സ്നാപകയോഹന്നാന്റെ കഥയെ ആസ്പദമാക്കി ഇടവകാംഗമായ ബിജോ മാത്യൂ കൊല്ലക്കൊമ്പിൽ ആണ് രചനയും സംവിധാനവും – നിർവ്വഹിച്ചിരിക്കുന്നത്.

അസിസ്റ്റന്റ് വികാരി ഫാദർ തോമസ് കട്ടിപ്പറമ്പിലും പ്രധാന റോളിൽ അഭിനയിക്കുന്നു. ഇടവകയിലെ കലാപ്രതിഭകളെ വളർത്തി കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിലാണ് ഹെവൻലികമ്മ്യൂണിക്കേഷൻ എന്ന പേരിൽ ഒരുസമതി രൂപികരിച്ചത്. മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷമാണ് നാടകം ഇന്ന് അരങ്ങത്ത് ഏത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *