Bharananganam

ഭരണങ്ങാനം സെന്റ്.മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ജയിക്കാനായി ജനിച്ചവൻ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി

ഭരണങ്ങാനം: ലയൺസ് ഡിസ്ട്രിക് 318B ലെ യൂത്ത് എംപവർ മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് പാലാ മെട്രോയുടെ നേതൃത്വത്തിൽ ഭരണങ്ങാനം സെന്റ്.മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെപത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ‘Born to Win’ (ജയിക്കാനായി ജനിച്ചവൻ ) എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.

സ്കൂൾ ഹെഡ്മാസ്റ്റർ ജോജി അബ്രാഹം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി ശ്രീ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.

ക്ലബ് ട്രഷറർ ജോഷി സ്കറിയ, അദ്ധ്യാപകരായ സോണിയ ജയിംസ്, റോബിൻ പൊരിയത്ത് എന്നിവർ ആശംസകളർപ്പിച്ചു. ശ്രീ സോയി തോമസ് ജയിക്കാനായി ജനിച്ചവൻ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ഇരുന്നൂറ്റി അമ്പത് കുട്ടികൾ ക്ലാസിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.