ഭരണങ്ങാനം : ഭരണങ്ങാനം അമ്പലത്തിനു സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ചു അപകടം. രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം. അപകടത്തിൽ സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറായ മേലമ്പാറ സ്വദേശി ചിറയാത്ത് രാജു ജോസഫിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലാ: മിനി ലോറിയിടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. പാലാ ടൗണിൽ വെച്ചാണ് വയോധികയെ മിനി ലോറിയിടിച്ചത്. ഏഴാച്ചേരി സ്വദേശി അറക്കൽ അന്നക്കുട്ടി (66) ആണ് മരിച്ചത്. രാവിലെ 8.30ന് പാലാ പഴയ പ്രൈവറ്റ് ബസ്റ്റാൻഡിൽ ആയിരുന്നു അപകടം.
വാകത്താനം: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗുരുതരമായി പരുക്കേറ്റ ഉടമ മരിച്ചു. വാകത്താനം പാണ്ടന്‍ചിറ ഓട്ടുകുന്നേല്‍ ഒ.ജി. സാബു(57) ആണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സാബു ഇന്ന് രാവിലെയാണ് മരിച്ചത്. ഇന്നലെ രാവിലെ 10.15നു പാണ്ടൻചിറയിലെ വീടിനു 20 മീറ്റർ അടുത്തുവച്ചാണു കാർ കത്തിയത്. ചെറു സ്ഫോടന ശബ്ദത്തോടെ കാർ കത്തിയമരുകയായിരുന്നു. മിനിറ്റുകൾക്ക് അകം കാർ പൂർണമായും കത്തി. വാഹനത്തിന്റെ മുൻഭാഗത്താണ് ആദ്യം തീപടർന്നത്. സാബുവിന്റെ ഭാര്യ ഷൈനിയും പിന്നാലെ മക്കളായ Read More…