തലപ്പലം: സഹോദരന്റെ മരണവിവരം അറിഞ്ഞ് മണിക്കൂറുകൾക്കകം സഹോദരിയും മരിച്ചു. നെടുങ്കണ്ടം കോമ്പയാർ വരിക്കാനിക്കൽ ഡി. ചന്ദ്രശേഖരൻ നായർ (75) ചൊവ്വാഴ്ച പുലർച്ചെയും സഹോദരി തലപ്പലം തെള്ളിയാമറ്റം കയ്പ്പനാത്ത് ജെ. ഭാനുവതിയമ്മ (83) ചൊവ്വാഴ്ച മൂന്ന് മണിയോടെയുമാണ് മരിച്ചത്.
ശ്യാമള കുമാരിയാണ് ചന്ദ്രശേഖരൻ നായരുടെ ഭാര്യ. മക്കൾ: രതീഷ്, രശ്മി. മരുമക്കൾ: വീണ രതീഷ്, വിപി. വിജി. സംസ്‌ക്കാരം ഇന്ന് 9.30 ന് വീട്ടുവളപ്പിൽ. തലപ്പലം കൊട്ടാരത്തിൽ പരേതനായ ഭാസ്‌കരൻ നായരാണ് ഭാനുമതിയമ്മയുടെ ഭർത്താവ്.

മക്കൾ: സതീദേവി, മനോഹരൻ (ഗോകുലം കാറ്ററിങ് തലപ്പലം), മരുമക്കൾ: ഗോപാലകൃഷ്ണൻ, സിന്ധു. സംസ്‌ക്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ.