അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ പാറോലിക്കൽ ഭാഗത്ത് വീടിനോടുചേർന്നുള്ള ഗോഡൗണിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 550 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തു.
പിടിച്ചെടുത്ത പ്ലാസ്റ്റിക് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കൈമാറി, നടപടി എടുക്കുന്നതിന് നോട്ടീസ് നൽകി.

കഴിഞ്ഞ ആഴ്ചയാണ് മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി എൻഫോഴ്സ്മെന്റ് ടീം രൂപീകരിച്ചത്.