ഭരണങ്ങാനം : വരിക്കയിൽ ബാബു എം മൈക്കിൾ (58) നിര്യാതനായി. ചൂണ്ടച്ചേരി കോളേജ് ബസിൽ ഡ്രൈവർ ആയിരുന്നു. മൃതസംസ്കാരം വെളളിയാഴ്ച വൈകിട്ട് 3 മണിക്ക് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡ് സമ്പർക്ക പ്രമുഖ് ഡോ.പി.സി ഹരികൃഷ്ണന്റെ മാതാവ് പുലിയന്നൂർ പീടികയിൽ സരസമ്മാൾ അന്തരിച്ചു. ആർഎസ്എസ് മുൻ വിഭാഗ് സംഘചാലക് അന്തരിച്ച ഡോ. പി.ചിദംബരനാഥിന്റെ സഹധർമ്മിണിയാണ്. സംസ്കാരം നാളെ രാവിലെ 11 മണിക്ക്.
ഈരാറ്റുപേട്ട : നടക്കൽ പുഴക്കരയിൽ സിയാദ് (42) നിര്യാതനായി. ഭാര്യ കൂറുമുളം തടത്തിൽ കുടുംബാഗം അമീന. മക്കൾ :ഫയ ഫാത്തിമ, ഖൻസാഹ്, അബ്ദുള്ള. പുത്തൻ പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.
അരുവിത്തുറ: കൊട്ടാരംകുന്നേൽ ആലീസ് ജോയി (64) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പൂഞ്ഞാർ വെട്ടിപ്പറമ്പ് റോഡിലുള്ള മകൾ റൂബി ജോസഫ് കുറ്റിയാനിയ്ക്കലിന്റെ വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.